Unni Mukundan: ഉണ്ണി മുകുന്ദന് എതിരെ നടത്തിയ പരാമർശത്തിൽ മുൻ മാനേജർ വിപിന് എതിരെ നടപടി എടുക്കുമെന്ന് ഫെഫ്ക
- Published by:ASHLI
- news18-malayalam
Last Updated:
വിപിനുമായി യാതൊരു രീതിയിലും ഫെഫ്ക സംഘടനാപരമായി സഹകരിക്കില്ലാ എന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി ഫെഫ്ക
കൊച്ചി: ഉണ്ണി മുകുന്ദന് എതിരെ നടത്തിയ പരാമർശത്തിൽ മുൻ മാനേജർ വിപിന് എതിരെ നടപടി എടുക്കുമെന്ന് ഫെഫ്ക. കഴിഞ്ഞ ദിവസം അമ്മയുടെ ഓഫീസിൽ വെച്ച് ഫെഫ്‌കയുടെയും അമ്മയുടെയും നേതൃത്വങ്ങൾ ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തർക്കം പരിഹരിച്ചിരുന്നു.
എന്നാൽ ചർച്ചയിൽ ഉണ്ടായ ധാരണകൾക്ക് വിപരിതമായി വിപിൻ ഒരു ദൃശ്യ മാധ്യമത്തിനു ഫോണിലൂടെ ചർച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ ഇന്ന് നൽകിയത് തികഞ്ഞ അച്ചടക്ക ലംഘനമാണന്നും ചർച്ചയിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞു എന്ന വിപിൻകുമാറിൻ്റെ അവകാശവാദം ശരിയല്ലെന്നും ഫെഫ്ക വ്യക്തമാക്കി.
വിപിൻ ധാരണാലംഘനം നടത്തിയ സാഹചര്യത്തിൽ വിപിനുമായി യാതൊരു രീതിയിലും ഫെഫ്ക സംഘടനാപരമായി സഹകരിക്കില്ലാ എന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നുവെന്ന് ഫെഫ്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ശനിയാഴ്ച്ചയായിരുന്നു അമ്മയുടെ ഓഫീസിൽ വെച്ച് ഫെഫ്‌കയുടെയും അമ്മയുടെയും നേതൃത്വങ്ങൾ ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തർക്കം ചർച്ച ചെയ്തത്. ഇതിന്റെ ഫലമായി ഇരുവരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചതായി സിനിമാ സംഘടനകൾ അറിയിച്ചിരുന്നു. എന്നാൽ വിപിനെതിരെ സിനിമാ സംഘടനകളിൽ പരാതിയുണ്ട് എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്നും വിപിൻ മാനേജർ ആയിരുന്നെന്നും സംഘടനകൾ വ്യക്തമാക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 08, 2025 3:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Unni Mukundan: ഉണ്ണി മുകുന്ദന് എതിരെ നടത്തിയ പരാമർശത്തിൽ മുൻ മാനേജർ വിപിന് എതിരെ നടപടി എടുക്കുമെന്ന് ഫെഫ്ക