Prashanth Neel: 'സലാറില്‍ ഞാന്‍ തൃപ്‍തനല്ല എന്നാൽ രണ്ടാം ഭാഗം എൻ്റെ മികച്ച സൃഷ്ടികളിൽ ഒന്നായിരിക്കും'; പ്രശാന്ത് നീൽ

Last Updated:

എൻ്റെ ജീവിതത്തിലെ വളരെ കുറച്ച് കാര്യങ്ങളിൽ മാത്രമാണ് ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുള്ളത്, സലാർ 2 എൻ്റെ മികച്ച സൃഷ്ടികളിൽ ഒന്നാകും പ്രശാന്ത് നീൽ പറഞ്ഞു

Prashanth Neel
Prashanth Neel
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി കഴിഞ്ഞ വർഷം വലിയ വിജയം നേടിയ ചിത്രമാണ് സലാർ. ആഗോളതലത്തിൽ 700 കോടിയിലധികം രൂപ നേടിയ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള അതൃപ്തി പങ്കുവെക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. സലാർ 2 തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കുമെന്നും പ്രശാന്ത് നീൽ പറയുന്നു.
advertisement
'സലാറിൽ ഞാൻ സംതൃപ്തനല്ല. സലാർ ആദ്യഭാഗത്തിനായി നൽകിയ എഫർട്ടിൽ ഞാൻ നിരാശനാണ്. അന്ന് മുതൽ സലാർ 2 എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാക്കുക എന്ന ലക്ഷ്യമാണുള്ളത്. അതിനായാണ് ഞാൻ എഴുതുന്നത്. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ, പ്രേക്ഷകർ ഇപ്പോൾ സങ്കൽപ്പിക്കുന്നതിലും കൂടുതൽ ചെയ്യണമെന്നാണ് ഞാൻ കരുതുന്നത്. എൻ്റെ ജീവിതത്തിലെ വളരെ കുറച്ച് കാര്യങ്ങളിൽ മാത്രമാണ് ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുള്ളത്, സലാർ 2 എൻ്റെ മികച്ച സൃഷ്ടികളിൽ ഒന്നാകും,' എന്ന് പ്രശാന്ത് നീൽ പറഞ്ഞു. കഴിഞ്ഞ ക്രിസ്മസ് റിലീസായാണ് സലാർ എത്തിയത്. ഡിസംബര്‍ 22ന് എത്തിയ ചിത്രം ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിങ്ങിലെത്തിയിട്ടുണ്ട്.
advertisement
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. പ്രഭാസിനൊപ്പം പൃഥ്വിരാജും സലാറില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം -ഭുവൻ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുർ, ആക്ഷൻസ്– അൻപറിവ്, കോസ്റ്റ്യൂം– തോട്ട വിജയ് ഭാസ്കർ, എഡിറ്റർ- ഉജ്വൽ കുൽകർണി, വി എഫ് എക്സ്– രാഖവ് തമ്മ റെഡ്ഡി തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Prashanth Neel: 'സലാറില്‍ ഞാന്‍ തൃപ്‍തനല്ല എന്നാൽ രണ്ടാം ഭാഗം എൻ്റെ മികച്ച സൃഷ്ടികളിൽ ഒന്നായിരിക്കും'; പ്രശാന്ത് നീൽ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement