Urvashi | ദേശീയ പുരസ്‌കാരത്തിന് ശേഷം ഉർവശി, കൂടെ വിജയരാഘവനും; പിടികൊടുക്കാതെ 'ആശ' ഫസ്റ്റ് ലുക്ക്

Last Updated:

ദക്ഷിണേന്ത്യൻ സിനിമയുടെ മിക്ക ഭാഷകളിലും സജീവമായ ഐശ്വര്യാ ലഷ്മി ഇടവേളക്കു ശേഷമാണ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്

ആശയിൽ ഉർവശി
ആശയിൽ ഉർവശി
ചെടികൾക്കിടയിൽ തീക്ഷ്ണമായ ഭാവത്തിലെ ഉർവശിയുടെ (Urvashi) പോസ്റ്ററോടെ 'ആശ' (Asha movie) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം നവാഗതനായ സഫർ സനൽ കഥയെഴുതി സംവിധാനം ചെയ്യുന്നു. സൈക്കോ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ഉർവശി, ഐശ്വര്യാ ലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയുള്ളൊരു ഇമോഷണൽ ഡ്രാമയാണ് ഈ ചിത്രം. ദക്ഷിണേന്ത്യൻ സിനിമയുടെ മിക്ക ഭാഷകളിലും സജീവമായ ഐശ്വര്യാ ലഷ്മി ഇടവേളക്കു ശേഷമാണ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. വിജയരാഘവൻ, ജോയ് മാത്യു, ഭാഗ്യലക്ഷ്മി, രമേഷ് ഗിരിജ എന്നിവരും പ്രധാന അഭിനേതാക്കളാണ്.
ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം - മധു നീലകണ്ഠൻ, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്; പ്രൊഡക്ഷൻ ഡിസൈനർ - വിവേക് കളത്തിൽ, കോസ്റ്റ്യും ഡിസൈൻ- സുജിത് സി.എസ്., മേക്കപ്പ് - ഷമീർ ശ്യാം, സ്റ്റിൽസ് - അനൂപ് ചാക്കോ, ചീഫ് അസ്സോസ്സിയേറ്റ്- രതീഷ് പിള്ള,
advertisement
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ജിജോ ജോസ്, ഫെബിൻ എം. സണ്ണി, പ്രൊഡക്ഷൻ മാനേജർ- റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്. അങ്കമാലി, കാലടി, ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: National film award recipient Urvashi is playing female lead in the upcoming Malayalam movie 'Asha' co-starring Joju George
മലയാളം വാർത്തകൾ/ വാർത്ത/Film/
Urvashi | ദേശീയ പുരസ്‌കാരത്തിന് ശേഷം ഉർവശി, കൂടെ വിജയരാഘവനും; പിടികൊടുക്കാതെ 'ആശ' ഫസ്റ്റ് ലുക്ക്
Next Article
advertisement
'ശബരിമലയിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല; എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാം'; വിഡി സതീശൻ
'ശബരിമലയിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല; എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാം'; വിഡി സതീശൻ
  • ശബരിമലയിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല, വിശ്വാസികൾക്കും അയ്യപ്പ ഭക്തർക്കും ഒപ്പമാണെന്ന് വിഡി സതീശൻ.

  • എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോൺഗ്രസിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

  • കോൺഗ്രസിന്റെ തീരുമാനങ്ങളിൽ മാറ്റം വരുത്താൻ ആർക്കും കഴിയില്ലെന്ന് വിഡി സതീശൻ

View All
advertisement