കുട്ടനെ അറിയുമോ? 'കുട്ടന്റെ ഷിനിഗാമി'യോ? ഇന്ദ്രൻസ് വേറിട്ട ഗെറ്റപ്പിൽ വരുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്
- Published by:meera_57
- news18-malayalam
Last Updated:
തിങ്കളൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരിൽ ഒരാളായ കുട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ജോണറിലാണ് ഒരുങ്ങുന്നത്
ഇന്ദ്രൻസിനേയും ജാഫർ ഇടുക്കിയേയും മുഖ്യ കഥാപാത്രങ്ങളാക്കി റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുട്ടന്റെ ഷിനിഗാമി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപ്, ജോജു ജോർജ്, ധ്യാൻ ശ്രീനിവാസൻ, അർജുൻ അശോകൻ, നാദിർഷ, നീരജ് മാധവ്, ഷറഫുദ്ദീൻ, ലുക്മാൻ, ഹണി റോസ്, അപർണ ബാലമുരളി, അനു സിത്താര, സ്വാസിക, ആത്മീയ രാജൻ തുടങ്ങിയവരുടെ ഫേസ്ബുക്ക് ഹാൻഡിൽസിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഭഗവതിപുരം, മൂന്നാം നാൾ, ഹലോ ദുബായ്കാരൻ, വൈറ്റ് മാൻ എന്നിവയായിരുന്നു മറ്റു നാലു ചിത്രങ്ങൾ.
തിങ്കളൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരിൽ ഒരാളായ കുട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ജോണറിലാണ് ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലായിരിക്കും ഇന്ദ്രൻസ് എത്തുക. ചിത്രത്തിൽ സുനിൽ സുഖദ, ശ്രീജിത്ത് രവി, അനീഷ് ജി. മേനോൻ, സുമേഷ് മൂർ, ശിവജി ഗുരുവായൂർ, അഷ്റഫ്, മുൻഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വർഗീസ്, അഖില, ചന്ദന, ആര്യ വിജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
advertisement
അർജുൻ വി. അക്ഷയ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ. എഡിറ്റർ- സിയാൻ ശ്രീകാന്ത്, കോസ്റ്റ്യൂം- ഫെമിന ജബ്ബാർ, ആർട്ട്- കോയാസ്, പ്രോജക്ട് ഡിസൈനർ- സിറാജ് മൂൺബിം, പ്രൊഡക്ഷൻ കൺട്രോളർ- രജീഷ് പാത്താങ്കുളം, മേക്കപ്പ്- ഷിജി താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ഷംനാദ് മട്ടായ, ഡിസൈൻസ്- കിഷോർ ബാബു പി.എസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 29, 2024 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കുട്ടനെ അറിയുമോ? 'കുട്ടന്റെ ഷിനിഗാമി'യോ? ഇന്ദ്രൻസ് വേറിട്ട ഗെറ്റപ്പിൽ വരുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്