'അമ്മയുടെ തലപ്പത്ത് ഒരു വനിത വരണം; സംഘടന സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കണം' : ഹണി റോസ്

Last Updated:

ശ്വേതാ മേനോനെതിരായ കേസിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയില്ലെന്നും ഹണി റോസ് പറഞ്ഞു

News18
News18
കൊച്ചി: താരസംഘടയായ 'അമ്മ'യുടെ തലപ്പത്ത് വനിതാ അധ്യക്ഷ വേണമെന്ന് ഹണി റോസ്. സ്ത്രീ പക്ഷത്ത് നിന്നും ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. താരസംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും വിവാദങ്ങളും ഉയർന്നിരിക്കുന്ന വേളയിലാണ് ഹണി റോസിന്റെ പ്രതികരണം.
അമ്മയുടെ തലപ്പത്ത് ഒരു വനിത വരണമെന്ന് ആ​ഗ്രഹമുണ്ട്. ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വരാൻ വല്ലാതെ ആ​ഗ്രഹിക്കുന്നുണ്ടെന്ന് ഹണി റോസ് പറഞ്ഞു.
ശ്വേതാ മേനോനെതിരായ കേസിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയില്ല. കേസിനെക്കുറിച്ച് വാർത്തകളിലൂടെയാണ് അറിയുന്നതെന്നും താരം കൂട്ടിച്ചേർത്തു.
നാളെയാണ് അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിനിടയിൽ ചേരി തിരിഞ്ഞ് ആരോപണങ്ങൾ നടക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് വോട്ടെടുപ്പ്. നാളെ വൈകിട്ട് നാലിനുശേഷം ഫലവും പ്രഖ്യാപിക്കും.
advertisement
ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. അൻസിബ ഹസൻ ജോയന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മൽസരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ട്രഷറർ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'അമ്മയുടെ തലപ്പത്ത് ഒരു വനിത വരണം; സംഘടന സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കണം' : ഹണി റോസ്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement