ശബരീഷ് വർമ്മ കേന്ദ്രകഥാപാത്രമായ വെബ് സീരീസ്; ഹൊറർ കോമഡി ജോണറിൽ 'സീ5'ൽ ഇൻസ്പെക്ഷൻ ബംഗ്ലാവ്
- Published by:meera_57
- news18-malayalam
Last Updated:
ശബരീഷിന് പുറമേ ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവരും. നടി വീണ നായരാണ് നിർമാണം
ഹൊറർ കോമഡി ചിത്രങ്ങൾക്ക് എന്നും പ്രേക്ഷകർക്കിടയിൽ വലിയ ഡിമാൻഡ് ആണ്. ചിരിപ്പിക്കലും പേടിപ്പിക്കലും എന്ന കോമ്പിനേഷനിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ പുറത്തു വന്നിട്ടുള്ളൂ, അതിൽ മിക്കതും ബ്ലോക്ക് ബസ്റ്ററും ആണ്. മലയാളത്തിൽ ഇപ്പോഴിതാ ആ വിഭാഗത്തിൽ വെബ് സീരീസുമായി എത്തിയിരിക്കുകയാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5.
'ഇൻസ്പെക്ഷൻ ബംഗ്ലാവ്' എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് വെബ് സീരീസ് സി 5 വഴി പുറത്തിറങ്ങിയത്. ശബരീഷ് വർമ്മ കേന്ദ്രകഥാപാത്രമായി എത്തുന്ന സീരീസ് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുനീഷ് വാരനാടിൻ്റെ രചനയിൽ, സംവിധായകൻ സൈജു എസ്.എസ്. ആണ് ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായ 'ഇര' എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് സൈജു. ശബരീഷിന് പുറമേ ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി സീരീസിൽ എത്തുന്നുണ്ട്. അഭിനേത്രി കൂടിയായ വീണ നായരാണ് ചിത്രം വീണ നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്നത്.
advertisement
ഒരു ഗ്രാമത്തിലെ വിജനമായ പ്രേത ബംഗ്ലാവിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുകയും, തുടർന്ന് അവിടത്തെ പോലീസുകാർക്ക് അനുഭവിക്കേണ്ടിവരുന്ന സന്ദർഭങ്ങളുമാണ് സീരീസിന്റെ കഥാഗതി. കേന്ദ്ര കഥാപാത്രമായ ഇൻസ്പെക്ടർ വിഷ്ണുവായി എത്തുന്നത് ശബരീഷ് വർമ്മയാണ്. ദൈവത്തിലും പിശാചിലും ഉറച്ചു വിശ്വസിക്കുന്ന പേടിത്തൊണ്ടനായ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണുവും സംഘവും പ്രേത ബംഗ്ലാവ് പോലീസ് സ്റ്റേഷനായി ഒരുക്കുകയും, അവർക്കിടയിലേക്ക് പാരാ നോർമൽ ആക്ടിവിറ്റി ചെയ്യുന്ന മൈഥിലി കൂടി എത്തുന്നതോടെ കഥ മുറുകുന്നു. ഏഴ് എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന സീരീസ് ഹാസ്യവും ഭീതിയും ത്രില്ലറും ഒത്തുചേർന്ന ഒരനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഗംഭീരമായ ഹൊറർ സീനുകളുടെ മേക്കിങ് തന്നെയാണ് സീരീസിന്റെ മുഖ്യ ആകർഷണം. ഭീതിയുടെയും ഹാസ്യത്തിന്റെയും നൂല്പാലത്തിലൂടെ ഏഴ് എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന യാത്ര സിനിമ പ്രേമികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും നൽകുക.
advertisement
കഥയും കഥാപാത്രങ്ങളുടെ പശ്ചാത്തലവും പ്രേക്ഷകരുമായി കണക്ട് ചെയ്യുന്ന ഒരു ഇമോഷണൽ ഭാഗവും ഈ സീരീസിനുണ്ട്.
ഇൻസ്പെക്ഷൻ ബംഗ്ലാവ് കാണുന്ന പ്രേക്ഷകരെ പേടിപ്പിക്കുന്നതിനപ്പുറം, ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പേടിപ്പിക്കുന്ന കാര്യങ്ങളാണ് കഥയിൽ നടക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ പെട്ടുപോകുന്ന ഒരു കൂട്ടം പൊലീസുകാർ. അതോടുകൂടി ചിത്രത്തിൻ്റെ ജോണർ ഹൊറർ കോമഡിയായി മാറുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 15, 2025 6:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ശബരീഷ് വർമ്മ കേന്ദ്രകഥാപാത്രമായ വെബ് സീരീസ്; ഹൊറർ കോമഡി ജോണറിൽ 'സീ5'ൽ ഇൻസ്പെക്ഷൻ ബംഗ്ലാവ്


