അറയ്ക്കൽ അബു മൂന്നാമതും വരും; ആട് 3 വരുന്നതായി സൈജു കുറുപ്പ്

Last Updated:

ഈ വർഷം ക്രിസ്മസിന് ആട് 3 തിയറ്ററില്‍ എത്തും എന്ന് സംവിധായകൻ മിഥുന്‍ മാനുവൽ തോമസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

News18
News18
കൊച്ചി: മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. കഴിഞ്ഞ വര്‍ഷം ‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്’ എന്ന് പേരിട്ട ചിത്രം നിര്‍മാതാക്കളായ ഫ്രൈ‍ഡേ ഫിലിം ഹൗസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് സിനിമയുടെ കാര്യമായ അപ്ഡേറ്റുകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുകയാണ് എന്നാണ് പുതിയ വിവരം.
ആട് 3യുടെ തിരക്കഥ വായിക്കാന്‍ ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഒത്തുകൂടിയിരിക്കുകയാണ്. സൈജു കുറുപ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ”ആട് 3യുടെ നറേഷന്‍ സെക്ഷനിലേക്ക് കടുക്കുകയാണ്. അപ്‌ഡേറ്റുകള്‍ ഉടന്‍. സോമനും സേവ്യറിനുമൊപ്പം” എന്ന ക്യാപ്ഷനോടെയാണ് സണ്ണി വെയിനും, സുധി കോപ്പയ്ക്കൊപ്പമുള്ള ചിത്രം ആട് പരമ്പരയില്‍ അറക്കല്‍ അബുവായി എത്തുന്ന സൈജു പുറത്തുവിട്ടു.
ചിത്രത്തിന്‍റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ഈ ഒത്തുചേരലിന്‍റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. ഈ വർഷം ക്രിസ്മസിന് ആട് 3 തിയറ്ററില്‍ എത്തും എന്നാണ് മിഥുന്‍ പോസ്റ്റില്‍ പറയുന്നത്. ഇമ്മിണി വല്യ സ്വപ്നയാത്ര തുടങ്ങുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. നിര്‍മാതാവ് വിജയ് ബാബു അടക്കം മിഥുന്‍ പങ്കുവച്ച ചിത്രത്തില്‍ കാണാം. എന്നാല്‍ ചിത്രത്തിലെ മുഖ്യകഥാപാത്രം ഷാജിപാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യ ചിത്രത്തില്‍ ഇല്ല.
advertisement
2015ല്‍ ആണ് 'ആട്: ഒരു ഭീകര ജീവിയാണ്' എന്ന പേരില്‍ ആട് എത്തിയത്. തിയേറ്ററില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് ടിവിയിലൂടെയും, സോഷ്യല്‍ മീഡിയയിലൂടെയും പടം അതിശയിപ്പിക്കുന്ന സ്വീകാര്യത നേടിയിരുന്നു. പിന്നാലെ രണ്ടാം ഭാഗം വേണമെന്ന ആവശ്യം പ്രേക്ഷകർ ഉയർത്തിയിരുന്നു.
2017ല്‍ ആണ് ആട് 2 എന്ന പേരില്‍ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തിയത്. ഈ ചിത്രം 2017ല്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളിലൊന്നായി. വമ്പന്‍ മുതല്‍ മുടക്കിലാണ് മൂന്നാം ഭാഗം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം വാർത്തകൾ/ വാർത്ത/Film/
അറയ്ക്കൽ അബു മൂന്നാമതും വരും; ആട് 3 വരുന്നതായി സൈജു കുറുപ്പ്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement