പ്രേക്ഷകർ ഇടിച്ചുകയറുന്നു; കല്യാണി പ്രിയദർശന്റെ 'പെൺ സൂപ്പർഹീറോ' ചിത്രം 'ലോക' നാല് ദിവസം കൊണ്ട് നേടിയത്
- Published by:meera_57
- news18-malayalam
Last Updated:
മലയാള സിനിമയിലെ ആദ്യത്തെ പെൺ സൂപ്പർഹീറോ ചിത്രമായ 'ലോക'യുടെ നിർമാതാവ് നടൻ ദുൽഖർ സൽമാൻ
ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കല്യാണി പ്രിയദർശന്റെ 'ലോക ചാപ്റ്റർ 1'. ഈ ചിത്രം നാല് ദിവസങ്ങളിൽ 20 കോടി രൂപ കളക്ഷൻ നേടി. ആകർഷകമായ കഥപറച്ചിലിന്റെയും ശക്തമായ പ്രകടനങ്ങളുടെയും പിൻബലത്തിൽ മുന്നേറുകയാണ് ചിത്രം. മലയാള സിനിമയിലെ ആദ്യത്തെ പെൺ സൂപ്പർഹീറോ ചിത്രമായ 'ലോക'യുടെ നിർമാതാവ് നടൻ ദുൽഖർ സൽമാൻ ആണ്. മറ്റെല്ലാ ഓണം റിലീസുകളെയും മറികടന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നിലാണ്.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ലോക ചാപ്റ്റർ 1 വെറും മൂന്ന് ദിവസത്തിനുള്ളിൽ 20 കോടി രൂപ നേടിക്കഴിഞ്ഞു. ഞായറാഴ്ച മാത്രം 9.75 കോടി രൂപ നേടി ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ കളക്ഷൻ രേഖപ്പെടുത്തിക്കഴിഞ്ഞു ഈ ചിത്രം. ആദ്യ ദിവസം 2.7 കോടി രൂപയും, രണ്ടാം ദിവസം 4 കോടി രൂപയും, മൂന്നാം ദിവസം 7 കോടി രൂപയും നേടിയ ചിത്രത്തിന്റെ സെപ്റ്റംബർ ഒന്ന് വരെയുള്ള മൊത്തം കളക്ഷൻ 24.05 കോടി രൂപയായി.
advertisement
അടുത്ത ആഴ്ച ഓണം അവധി ദിനങ്ങൾ ആരംഭിക്കുന്ന വേളയിൽ, ലോക ചാപ്റ്റർ 1 ബോക്സ് ഓഫീസിൽ ശക്തമായ പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. താരതമ്യപ്പെടുത്തുമ്പോൾ, മോഹൻലാലിന്റെ 'ഹൃദയപൂർവം' ഞായറാഴ്ച 3.2 കോടി രൂപ കളക്ഷൻ നേടി. ഇത് സിനിമയുടെ മൊത്തം കളക്ഷൻ 11.95 കോടി രൂപയായി ഉയർത്തി.
ദുൽഖർ സൽമാന്റെ വേഫെറർ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമാണ് ലോക. സ്വീഡനിൽ 20 വർഷം ചെലവഴിച്ച ശേഷം അടുത്തിടെ ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയ ചന്ദ്ര എന്ന യുവതിയായി കല്യാണി പ്രിയദർശൻ അഭിനയിക്കുന്നു. അവളുടെ നിഗൂഢമായ സായാഹ്ന വിനോദയാത്രകൾ, തെരുവിന്റെ മറുവശത്ത് താമസിക്കുന്ന സണ്ണി (നസ്‌ലൻ), വേണു (ചന്തു സലിംകുമാർ) എന്നീ രണ്ട് ആൺകുട്ടികളുടെ ശ്രദ്ധ ആകർഷിക്കുന്നു. ചന്ദ്രയുടെ ഭൂതകാലം ക്രമേണ അവർ കണ്ടെത്തുമ്പോഴാണ് കഥ വികസിക്കുന്നത്.
advertisement
ലോക ചാപ്റ്റർ 1 എഴുതിയത് ഡൊമിനിക് അരുൺ, ശാന്തി ബാലചന്ദ്രൻ എന്നിവർ ചേർന്നാണ്. ഡൊമിനിക് അരുൺ ആണ് സംവിധാനം ചെയ്യുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്, നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ടോവിനോ തോമസും ദുൽഖർ സൽമാനും അതിഥി വേഷങ്ങളിൽ എത്തുന്നതും ആരാധകരെ ആവേശഭരിതരാക്കുന്നു. ചന്തു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പലേരി, വിജയരാഘവൻ, നിത്യ ശ്രീ, ശരത് സഭ എന്നിവരും അഭിനയിക്കുന്നു.
ചിത്രം 2025 ഓഗസ്റ്റ് 28 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 02, 2025 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രേക്ഷകർ ഇടിച്ചുകയറുന്നു; കല്യാണി പ്രിയദർശന്റെ 'പെൺ സൂപ്പർഹീറോ' ചിത്രം 'ലോക' നാല് ദിവസം കൊണ്ട് നേടിയത്