'കലയ്ക്ക് കാത്തിരിക്കാം, ഇപ്പോൾ മാതൃരാജ്യത്തിനോടൊപ്പം': തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമൽഹാസൻ

Last Updated:

പുതിയ തീയതി പിന്നീട്, കൂടുതൽ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു

കമൽഹാസൻ, തഗ് ലൈഫ്
കമൽഹാസൻ, തഗ് ലൈഫ്
നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത്, മെയ് 16ന് നടത്താൻ നിശ്ചയിച്ചിരുന്ന തഗ് ലൈഫ് (Thug Life) സിനിമയുടെ ഓഡിയോ ലോഞ്ച് പുനഃക്രമീകരിക്കാൻ തീരുമാനിച്ചതായി കമൽഹാസൻ (Kamal Haasan) പത്രക്കുറിപ്പിൽ അറിയിച്ചു.
നമ്മുടെ സൈനികർ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിരോധത്തിൽ അചഞ്ചലമായ ധൈര്യത്തോടെ മുൻനിരയിൽ ഉറച്ചുനിൽക്കുന്നതിനാൽ, ഇത് ആഘോഷിക്കാനുള്ള സമയമല്ല, നിശബ്ദ ഐക്യദാർഢ്യത്തിനുള്ള സമയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയ തീയതി പിന്നീട്, കൂടുതൽ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.
ഈ സമയത്ത്, നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജാഗ്രതയോടെ നിലകൊള്ളുന്ന നമ്മുടെ സായുധ സേനയിലെ ധീരരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ചിന്തകൾക്കൊപ്പമാണ്. പൗരന്മാരെന്ന നിലയിൽ, സംയമനത്തോടെയും ഐക്യദാർഢ്യത്തോടെയും പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്. ആഘോഷം പ്രതിഫലനത്തിന് വഴിയൊരുക്കണം എന്നും കമൽ ഹാസൻ സൂചിപ്പിക്കുന്നു. ജൂൺ 5നാണ് തഗ് ലൈഫ് തിയേറ്ററുകളിലേക്കെത്തുന്നത്‌.
advertisement
ചിലമ്പരശൻ, തൃഷ, നാസർ, ജോജു ജോർജ്, അലി ഫസൽ, അശോക് സെൽവൻ, നാസർ, വയ്യാപുരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മൽഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഛായാഗ്രാഹകൻ- രവി കെ. ചന്ദ്രൻ, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, എഡിറ്റർ- ശ്രീകർ പ്രസാദ്. ആക്ഷൻ സംവിധായനായ അൻബറിവ് എന്നിവർ തഗ് ലൈഫിൻ്റെ സാങ്കേതിക സംഘത്തിലുണ്ട്. കമൽ ഫിലിം ഇൻ്റർനാഷണൽ, മദ്രാസ് ടാക്കീസ് ​​എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണിരത്നം, ആർ. മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവരാണ് തഗ് ലൈഫിന്റെ നിർമ്മാതാക്കൾ. പി.ആർ.ഒ.- പ്രതീഷ് ശേഖർ.
advertisement
Summary: In the wake of rising tension in Kashmir, Kamal Haasan postponed the audio launch planned for his next movie Thug Life. The film is scheduled for a release on June 5, 2025
മലയാളം വാർത്തകൾ/ വാർത്ത/Film/
'കലയ്ക്ക് കാത്തിരിക്കാം, ഇപ്പോൾ മാതൃരാജ്യത്തിനോടൊപ്പം': തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമൽഹാസൻ
Next Article
advertisement
India vs Pakistan, Asia Cup 2025 Final: ത്രില്ലറിൽ പാകിസ്ഥാനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം; കപ്പ് ഏറ്റുവാങ്ങാതെ ഇന്ത്യൻ ടീം
ത്രില്ലറിൽ പാകിസ്ഥാനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം; കപ്പ് ഏറ്റുവാങ്ങാതെ ഇന്ത്യൻ ടീം
  • ഇന്ത്യ ഏഷ്യാകപ്പ് 2025 ഫൈനലിൽ പാകിസ്ഥാനെ തകർത്തു, 5 വിക്കറ്റിന് 147 റൺസ് വിജയലക്ഷ്യം മറികടന്നു.

  • മുഹസിൻ നഖ്‌വി കപ്പ് കൈമാറേണ്ടതായതിനാൽ ഇന്ത്യ ട്രോഫി ഏറ്റുവാങ്ങാതെ വിതരണ ചടങ്ങിൽനിന്ന് വിട്ടുനിന്നു.

  • തിലക് വർമയുടെ അർധസെഞ്ചുറിയും കുൽദീപ് യാദവിന്റെ 4 വിക്കറ്റുകളും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

View All
advertisement