സൂപ്പര്‍ ഹിറ്റായത് 4 സിനിമകള്‍ മാത്രം; മലയാള സിനിമയുടെ 2023ലെ നഷ്ടം 300 കോടിയിലധികം

Last Updated:

അന്യഭാഷ സിനിമകള്‍ക്കും ആവോളം സ്വീകരണം നല്‍കാനും മലയാളി പ്രേക്ഷകര്‍ മടികാട്ടിയില്ല, രജനിയും വിജയ്യും എല്ലാം കേരളത്തിന്‍റെ കൈയ്യടി വാങ്ങി. 

അവതരണത്തിലും പ്രമേയത്തിലും പുതുപരീക്ഷണങ്ങള്‍ മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് എത്തിയ വര്‍ഷമായിരുന്നു 2023. നവാഗത സംവിധായകര്‍ വമ്പന്‍ വിജയങ്ങളിലൂടെ വരവറിയിച്ചപ്പോള്‍, മമ്മൂട്ടി അടക്കമുള്ള മുതിര്‍ന്ന താരങ്ങളും മികച്ച പ്രകടനങ്ങളുമായി പ്രേക്ഷകരെ ത്രസിപ്പിച്ചു. അന്യഭാഷ സിനിമകള്‍ക്കും ആവോളം സ്വീകരണം നല്‍കാനും മലയാളി പ്രേക്ഷകര്‍ മടികാട്ടിയില്ല, രജനിയും വിജയ്യും എല്ലാം കേരളത്തിന്‍റെ കൈയ്യടി വാങ്ങി.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും നിര്‍മ്മാതാക്കളുടെ സ്ഥിതി അത്ര സുഖകരമല്ല. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി സിനിമകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ഹിറ്റായത്. പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍റെ അഭിപ്രായത്തില്‍ ഇക്കൊല്ലം റീലീസ് ചെയ്തതില്‍ 4 സിനിമകള്‍ മാത്രമാണ് തിയേറ്ററുകളില്‍ നിന്ന് മികച്ച കളക്ഷന്‍ നേടിയത്.
മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് ഒരുക്കിയ 2018, ജീത്തു മാധവന്‍ ഒരുക്കിയ രോമാഞ്ചം, നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്സ്, മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് 2023ലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍. പന്ത്രണ്ടോളം സിനിമകള്‍ ഒടിടി ഡിജിറ്റല്‍ പ്രീമിയര്‍ റൈറ്റ്സ്, മറ്റ് ബിസിനസുകളിലൂടെ വലിയ നഷ്ടത്തിലേക്ക് പോകാതെ പിടിച്ചു നിന്നു. അപ്പോഴും പരാജയപ്പെട്ട സിനിമകളുടെ എണ്ണം വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
advertisement
കഴിഞ്ഞ വര്‍ഷം റിലീസായ സിനിമകളില്‍ 85 ശതമാനവും സാമ്പത്തികമായി പരാജയപ്പെട്ടവയാണ്. കോവിഡ് പ്രതിസന്ധി മൂലം റിലീസ് വൈകിയ പല സിനിമകളും ഒന്നിച്ച് തിയേറ്ററുകളിലെത്തിയതാണ് സിനിമകള്‍ പരാജയപ്പെടാനുള്ള കാരണമായി നിര്‍മ്മാതാക്കള്‍ പറയുന്നത്. സിനിമകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും നഷ്ടത്തിന്‍റെ വലുപ്പം കൂട്ടുന്നു.
മികച്ച സിനിമയാണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്ന ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ തിയേറ്ററുകളിലേക്ക് ഇടിച്ചു കയറുന്ന സ്ഥിതി ഇപ്പോഴുമുണ്ട്. എന്നാല്‍ ശരാശരി സിനിമ അനുഭവം സമ്മാനിക്കുന്ന സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ എത്തുന്നില്ല എന്നതും വസ്തുതയാണ്.
advertisement
അഭിനേതാക്കള്‍ പ്രതിഫലം കൂട്ടുന്നതും ലോക്കെഷന്‍ വാടകയുമെല്ലാം സിനിമയുടെ ബജറ്റ് കൂടാന്‍ കാരണമായെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതികരണം. സിനിമയക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കനത്ത നികുതിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സൂപ്പര്‍ ഹിറ്റായത് 4 സിനിമകള്‍ മാത്രം; മലയാള സിനിമയുടെ 2023ലെ നഷ്ടം 300 കോടിയിലധികം
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement