Kaviyoor Ponnamma | സത്യൻ മുതൽ പൃഥ്വിരാജ് വരെ മക്കളായി; അരനൂറ്റാണ്ട് മലയാള സിനിമയിൽ വാത്സല്യത്തിന്റെ നിറകുടമായ അമ്മ
- Published by:ASHLI
- news18-malayalam
Last Updated:
Kaviyoor Ponnamma :19ാം വയസ്സിൽ മലയാളത്തിലെ സൂപ്പർ ഹിറ്റ് താരങ്ങളായിരുന്ന സത്യന്റെയും മധുവിൻ്റെ യും അമ്മ വേഷം അനശ്വരമാക്കി
മലയാള സിനിമയിലെ വാത്സല്യനിധിയായ അമ്മ. കഥാപാത്രത്തിനായി അഭിനയിക്കുകയായിരുന്നില്ല പൊന്നമ്മ(Kaviyoor Ponnamma). ഓരോ സിനിമയിലും അമ്മയായി ജീവിക്കുകയായിരുന്നു. മക്കൾ എങ്ങനെയുള്ളവരായാലും ഒരമ്മയ്ക്ക് അവരെ എങ്ങനെ കണ്ണടച്ച് സ്നേഹിക്കാനും ലാളിക്കാനും ആകും എന്നത് കവിയൂർ പൊന്നമ്മ(Kaviyoor Ponnamma) തന്റെ കഥാപാത്രങ്ങളിലൂടെ ജീവിച്ചു കാണിച്ചു. പത്തൊമ്പതാം വയസ്സിൽ ആണ് കവിയൂർ പൊന്നമ്മ ആദ്യമായി മലയാള സിനിമയുടെ അമ്മ കഥാപാത്രമായി മാറിയത്.
ALSO READ: എം.എസ് സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാൻ കൊതിച്ചു; നാടകത്തിൽ പാടാനെത്തിയ പൊന്നമ്മ നടിയായതിങ്ങനെ
മക്കളും കഥാപശ്ചാത്തലവും മാറിയെങ്കിലും നിറഞ്ഞ പുഞ്ചിരിയോടെ തന്റെ മക്കളെ വാത്സല്യത്തോടെ ലാളിച്ചു സ്നേഹം കൊണ്ട് മൂടുന്ന വ്യത്യസ്ത കഥാപാത്രങ്ങളെ അനശ്വരമാക്കി മാറ്റി പൊന്നമ്മ(Kaviyoor Ponnamma). തന്റെ 19ാം വയസ്സിൽ 1965ൽ പുറത്തിറങ്ങിയ തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ മലയാളത്തിലെ സൂപ്പർ ഹിറ്റ് താരങ്ങളായിരുന്ന സത്യന്റെയും മധുവിനെയും അമ്മ വേഷത്തിൽ അഭിനയിച്ച് പ്രേക്ഷക മനസ്സ് കീഴടക്കി.
advertisement
പിന്നീട് അങ്ങോട്ട് മലയാള സിനിമയിലെ താര രാജാക്കന്മാരുടെ അടക്കം ഒട്ടുമിക്ക താരങ്ങളുടെയും അമ്മയായി നിറഞ്ഞുനിന്നു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നീ താരങ്ങളുടെ അമ്മയായി. അതിൽ കിരീടം ചിത്രത്തിൽ ചെയ്ത സേതുമാധവന്റെ അമ്മ കഥാപാത്രം പ്രേക്ഷക മനസ്സിൽ എന്നും തങ്ങിനിൽക്കുന്നതാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 20, 2024 7:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kaviyoor Ponnamma | സത്യൻ മുതൽ പൃഥ്വിരാജ് വരെ മക്കളായി; അരനൂറ്റാണ്ട് മലയാള സിനിമയിൽ വാത്സല്യത്തിന്റെ നിറകുടമായ അമ്മ