ആദ്യഭാഗം നൽകിയ പ്രോത്സാഹനം; 'കേരള ക്രൈം ഫയല്‍സ് 2' ജിയോ ഹോട്ട്സ്റ്റാറിൽ ജൂൺ മാസത്തിൽ വീണ്ടുമെത്തും

Last Updated:

ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസണ്‍ 2 സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്

കേരള ക്രൈം ഫയല്‍സ് 2
കേരള ക്രൈം ഫയല്‍സ് 2
മലയാളത്തിൽ ഏറെ ശ്രദ്ദേയമായ കേരള ക്രൈം ഫയല്‍സ് (Kerala Crime Files) എന്ന സീരീസിന്റെ രണ്ടാം സീസന്റെ പുതിയ ട്രെയ്‌ലർ പുറത്തുവന്നു. പുതിയൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാകും രണ്ടാം സീസണിലും പറയുക എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സീരീസ് ജൂൺ 20ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ട്രെയ്‌ലറിലെ ഇന്ദ്രൻസിന്റെ ഡയലോഗും പ്രകടനവും ശ്രദ്ദേയമായിരിക്കുകയാണ്.
ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസണ്‍ 2 സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ആദ്യ ഭാ​ഗവും ഇദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്. ഏറെ ശ്രദ്ധേയമായ കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് സീസൺ 2 ന്റെ തിരക്കഥാകൃത്ത്.
ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്ത കിഷ്കിന്ധാ കാണ്ഡത്തിന്റെ രചയ്താവ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, നൂറിൻ ഷെരീഫ്, നവാസ് വള്ളിക്കുന്ന്, ഫറ ഷിബ്ല, രഞ്ജിത്ത് ശേഖർ, സഞ്ജു സനിച്ചൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
advertisement
മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദ്, അഹമ്മദ് കബീർ, ജിതിൻ സ്റ്റാനിസ്ലാസ് എന്നിവർ ചേർന്നാണ് സീരീസ് നിർമിച്ചിരിക്കുന്നത്. ഡിഒപി - ജിതിൻ സ്റ്റാനിസ്ലാസ് എഡിറ്റർ - മഹേഷ് ഭുവനാനന്ദ് സംഗീതം - ഹേഷാം അബ്ദുൾ വഹാബ് പി.ആർ.ഒ. - റോജിൻ കെ. റോയ് മാർക്കറ്റിംഗ് - ടാഗ് 360 ഡിഗ്രി.
advertisement
മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസായിരുന്നു കേരള ക്രൈം ഫയല്‍- ഷിജു, പാറയില്‍ വീട്, നീണ്ടകര. 2024 ജൂൺ 23ന് ആയിരുന്നു സീരീസിന്റെ സ്ട്രീമിം​ഗ്. അജു വർ​ഗീസ്, ലാൽ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ സീരീസ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. 2011ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവും ആയിരുന്നു സീസൺ ഒന്നിന്റെ കഥ. ആഷിക് ഐമറായിരുന്നു രചന. എസ്.ഐ. മനോജ് എന്ന കഥാപാത്രത്തെയാണ് അജു വർ​ഗീസ് അവതരിപ്പിച്ചത്. കുര്യന്‍ എന്ന സിഐയുടെ വേഷത്തിലെത്തിയത് ലാൽ ആയിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദ്യഭാഗം നൽകിയ പ്രോത്സാഹനം; 'കേരള ക്രൈം ഫയല്‍സ് 2' ജിയോ ഹോട്ട്സ്റ്റാറിൽ ജൂൺ മാസത്തിൽ വീണ്ടുമെത്തും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement