കന്നഡ ചലച്ചിത്ര താരം മോഹൻ ജുനേജ അന്തരിച്ചു. കെജിഎഫ് (KGF)വിലെ വേഷത്തിലൂടെ എല്ലാ ഭാഷകളിലേയും പ്രേക്ഷകർക്ക് സുപരിചതനായ നടനാണ് മോഹൻ ജുനേജ(Mohan Juneja). ഇന്ന് രാവിലെ ബെംഗളുരുവിൽ വെച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.
കെജിഎഫ് ചാപ്റ്റർ 1 ചെറിയ വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ചിത്രത്തിലെ ഹിറ്റ് ഡയലോഗ് പ്രേക്ഷകരിലേക്ക് എത്തിച്ചത് അദ്ദേഹമായിരുന്നു. 'ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ, അവൻ ഒറ്റയ്ക്കാണ് വന്നത്, മോൺസ്റ്റർ' എന്ന ഡയലോഗിലൂടെ പ്രശസ്തനാണ് ജുനേജ. കെജിഎഫ് ചാപ്റ്റർ 2 ലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
നാടകത്തിലൂടെയാണ് മോഹൻ ജുനേജ സിനിമയിലെത്തുന്നത്. ഡ്രാമ സ്കൂളിലെ പഠനത്തിനു ശേഷമാണ് സിനിമയിൽ പ്രവേശിക്കുന്നത്. നിരവധി സിനിമകളിൽ അസിസ്റ്റ് ചെയ്തിട്ടുണ്ട്. നാടകവുമായുള്ള ബന്ധം ജുനേജയ്ക്ക് സിനിമയിലും ഏറെ സഹായകമായിരുന്നു. അഭിനയത്തിനു പുറമേ എഴുത്ത്, മേക്കപ്പ് എന്നീ മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി സിനിമകളിലും ടിവി സീരിയലുകളിലും ഡയലോഗുകൾ എഴുതിയിട്ടുണ്ട്. നാഗതിഹള്ളി ചന്ദ്രശേഖറിന്റെ പ്രമുഖ സീരിയലായ വാതാരയിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.