മാനേ മധുരക്കരിമ്പേ...യോളം ഉണ്ടോ?: സൈജു കുറുപ്പിന്റെ ക്രഷാണേ, ക്രഷാണേ... ഗാനവുമായി 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്'
- Published by:meera_57
- news18-malayalam
Last Updated:
ഷാൻ റഹ്മാൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച 'ക്രഷാണേ ക്രഷാണേ...' എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്
സൈജു കുറുപ്പ് (Saiju Kurup) അവതരിപ്പിക്കുന്ന ടി.ജെ. പ്രൊഡക്ഷൻസ്, നെട്ടൂരാൻ ഫിലിംസ് എന്നിവയുടെ ബാനറിൽ തോമസ് ജോസ്, സനൂബ് കെ. യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച്, ഫെബി ജോർജ് സംവിധാനം ചെയ്യുന്ന 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' (Written and Directed By God) എന്ന ചിത്രത്തിലെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച 'ക്രഷാണേ ക്രഷാണേ...' എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.
മെയ് പതിനാറിന് ഗുഡ്-വിൽ എന്റർടൈൻമെന്റ്സ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
advertisement
ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഇക്ബാൽ കുറ്റിപ്പുറം, ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്, ഹരിത ഹരി ബാബു എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിബി ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാസംവിധാനം- ജിതിൻ ബാബു, മേക്കപ്പ്- മനോജ് കിരൺ രാജ്, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ,
ഡിസൈൻ- യെല്ലോ ടൂത്ത്സ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
advertisement
Summary: New song Crushaane Crushaane from Saiju Kurup movie Written and Directed By God is out on YouTube
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 09, 2025 4:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മാനേ മധുരക്കരിമ്പേ...യോളം ഉണ്ടോ?: സൈജു കുറുപ്പിന്റെ ക്രഷാണേ, ക്രഷാണേ... ഗാനവുമായി 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്'