ബെൻസേ... എന്ന് വിളിച്ചാൽ ലാലേട്ടൻ മാത്രമല്ല, രാഘവ ലോറൻസും തിരിഞ്ഞു നോക്കും; ലോകേഷ് കനകരാജിന്റെ 'ബെൻസ്' തുടങ്ങി
- Published by:meera_57
- news18-malayalam
Last Updated:
അടുത്തിടെ പുറത്തിറങ്ങിയ 'തുടരും' എന്ന മലയാള ചിത്രത്തിൽ നായകനായ മോഹൻലാൽ കഥാപാത്രത്തിന്റെ വിളിപ്പേരും 'ബെൻസ്' എന്നായിരുന്നു
സംവിധായകൻ ലോകേഷ് കനകരാജ് (Lokesh Kanagaraj) സൃഷ്‌ടിച്ച സിനിമാറ്റിക് യൂണിവേഴ്സ് എൽ.സി.യുവിലെ അടുത്ത ചിത്രം ബെൻസിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ 'തുടരും' എന്ന മലയാള ചിത്രത്തിൽ നായകനായ മോഹൻലാൽ കഥാപാത്രത്തിന്റെ വിളിപ്പേരും 'ബെൻസ്' എന്നായിരുന്നു എന്നത് തീർത്തും യാദൃശ്ചികം.
ലോകേഷ് കനകരാജാണ് ബെൻസിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. സായ് അഭയശങ്കർ ആണ് ബെൻസിന്റെ സംഗീത സംവിധാനം നിർവഹിക്കുക. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ബെൻസ് ലോകേഷ് കനകരാജ് അവതരിപ്പിക്കുന്നു. ഇന്ത്യയിലും വിദേശത്തും 120ല്പരം ദിവസങ്ങളിൽ ആയിരിക്കും ഈ മെഗാ ബഡ്ജറ്റഡ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.
ബെൻസിന്റെ ഛായാഗ്രഹണം ഗൗതം ജോർജ് നിർവഹിക്കുന്നു. ഫിലോമിൻ രാജ് ചിത്രത്തിന്റെ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ബെൻസിലെ ആക്ഷൻസ് ഒരുക്കുന്നത് അനൽ അരശ് ആണ്. പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്- പ്രതീഷ് ശേഖർ.
advertisement
Summary: 'Benz', the upcoming movie from Lokesh Kanagaraj in the LCU, starts rolling in Chennai. The film has got Raghava Lawrence playing the lead role
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 13, 2025 10:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ബെൻസേ... എന്ന് വിളിച്ചാൽ ലാലേട്ടൻ മാത്രമല്ല, രാഘവ ലോറൻസും തിരിഞ്ഞു നോക്കും; ലോകേഷ് കനകരാജിന്റെ 'ബെൻസ്' തുടങ്ങി