നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കമല്‍ ഹാസന്റെ 'വിക്രം' രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചു; ചിത്രം പങ്കുവെച്ച് ലോകേഷ് കനകരാജ്

  കമല്‍ ഹാസന്റെ 'വിക്രം' രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചു; ചിത്രം പങ്കുവെച്ച് ലോകേഷ് കനകരാജ്

  ആദ്യ ഷെഡ്യൂള്‍ കരൈക്കുടിയിലും രണ്ടാം ഷെഡ്യൂള്‍  പോണ്ടിച്ചേരിയിലും ആയിരുന്നു.

  Image Instagram

  Image Instagram

  • Share this:
   കമല്‍ ഹാസന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ലോകേഷ് കനകരാജിന്റെ വിക്രം സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചു. ആദ്യ ഷെഡ്യൂള്‍ കരൈക്കുടിയിലും രണ്ടാം ഷെഡ്യൂള്‍  പോണ്ടിച്ചേരിയിലും ആയിരുന്നു.

   കമല്‍ ഹാസനും ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ലോകേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

   കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്ന്‍, കാളിദാസ് ജയറാം എന്നിങ്ങനെയാണ് താരനിര. വിജയ് നായകനായ 'മാസ്റ്ററി'നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.   മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വിക്രം'.

   കമല്‍ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം. കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കുമാര്‍ ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചെന്നൈയില്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 2022 തിയേറ്ററുകളില്‍ എത്തിക്കനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.
   Published by:Jayesh Krishnan
   First published:
   )}