മുംബൈയില്‍ (Mumbai) വച്ച് തനിക്ക് നേരിട്ട ദുരനുഭവത്തിന് കാരണക്കാരനായ ആളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടി മാഹി വിജ് (Actress Mahhi Vij). രണ്ടു വയസുകാരി മകൾക്കൊപ്പം മുംബൈയിൽ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്.
അപരിചിതനായ ഒരു വ്യക്തി മാഹി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ വണ്ടി കൊണ്ടിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയുമായിരുന്നു. വണ്ടിയുടെ നമ്പർ വ്യക്തമാകുന്ന വീഡിയോ മാഹി പങ്കുവച്ചിട്ടുണ്ട്. 'എന്റെ കാറിൽ വണ്ടി ഇടിപ്പിച്ചു, അയാൾ മോശമായി പെരുമാറി. ബലാത്സംഗ ഭീഷണി ഉയർത്തി. ഞങ്ങൾക്ക് ഭീഷണിയായ ഇയാളെ കണ്ട് പിടിക്കാൻ മുംബൈ പൊലീസ് സഹായിക്കണം' എന്നാണ് വീഡിയോയ്‌ക്കൊപ്പം അവർ കുറിച്ചത്.
അപരിചിതൻ എന്ന മമ്മൂട്ടി ചിത്രത്തിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മാഹി വിജ്.
അല്പസമയത്തിനകംതന്നെ ട്വീറ്റിന് മറുപടിയുമായി മുംബൈ പോലീസ് എത്തി. അടുത്തുള്ള പോലീസ് സ്‌റ്റേഷൻ സന്ദർശിച്ച് പരാതി നൽകാനാണ് പോലീസ് പറഞ്ഞത്. താൻ വര്‍ളി സ്‌റ്റേഷനിൽ പോയെന്നായിരുന്നു ഇതിന് താരം മറുപടി നൽകിയത്.
അഞ്ച് നായികമാർ അണിനിരക്കുന്ന 'ഹർ' സിനിമയ്ക്ക് തിരുവനന്തപുരത്ത് തുടക്കം
അഞ്ച് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന 'ഹർ' (Her movie) എന്ന ചിത്രത്തിന് മെയ് ആറ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് കോട്ടൺഹിൽ കാർമ്മൽ ആശ്രമ ദേവാലയത്തിൽ തുടക്കം കുറിച്ചു. ഫ്രൈഡേ, ലോ പോയിൻ്റ്എന്നീ ചിത്രങ്ങൾക്കു ശേഷം 'ചേര' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിക്കൊണ്ടാണ് ലിജിൻ ജോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
എ.റ്റി. സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ് എം. തോമസാണ് ചിത്രം നിർമ്മിക്കുന്നത്. 'നീ കൊ ഞാ ചാ', 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളികൂടിയാണ് അനീഷ് എം. തോമസ്.
ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് അനീഷിൻ്റെ മാതാപിതാക്കളായ എ. തോമസ്കുട്ടി, മോളി തോമസ് എന്നിവർ ആദ്യ തിരി തെളിയിച്ചാണ് തുടക്കമിട്ടത്. ഐ.ബി. സതീഷ് എം.എൽ.എ. സ്വിച്ചോൺ കർമ്മം നടത്തി. നിർമ്മാതാവ് ജി. സുരേഷ് കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി. ശ്യാമപ്രസാദ്, ജി.എസ്. വിജയൻ, ദീപു കരുണാകരൻ, കല്ലിയൂർ ശശി, മേനകാ സുരേഷ് കുമാർ, പാർവ്വതി തിരുവോത്ത്, നിർമ്മാക്കളായ രാജസേനൻ, സന്ധീപ് സേനൻ, സംവിധായകൻ സുരേഷ് കൃഷ്ണൻ, ബിനീഷ് കൊടിയേരി. സജീവ് പാഴൂർ, മാല പാർവ്വതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.