മലയാള ചലച്ചിത്ര സംവിധായകനും സീരിയൽ തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞു വീണ് മരിച്ചു

Last Updated:

ലോകനാഥൻ ഐഎഎസ്, രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ഡിയർ മമ്മി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു

ബിജു വട്ടപ്പാറ
ബിജു വട്ടപ്പാറ
മലയാള ചലച്ചിത്ര സംവിധായകനും സീരിയൽ തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (Biju Vattappara) കുഴഞ്ഞു വീണ് മരിച്ചു. 54 വയസായിരുന്നു. മുവാറ്റുപുഴയിൽ വച്ചായിരുന്നു അന്ത്യം. ഇവിടെ ഒരു സ്വകാര്യ ആവശ്യത്തിനെത്തവേ കുഴഞ്ഞു വീഴുകയായിരുന്നു. ലോകനാഥൻ ഐഎഎസ്, രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ഡിയർ മമ്മി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഒരുകാലത്ത് ബിജുവിന്റെ നാല് സീരിയലുകൾ വരെ ചാനലുകളിൽ ഒരേ സമയം പ്രദർശനത്തിലുണ്ടായിരുന്നു.
ചക്കര വാവ, വെളുത്ത കത്രീന തുടങ്ങിയ സീരിയലുകളുടെ തിരക്കഥാകൃത്തായിരുന്നു. കമലാ സുരയ്യയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. സുരയ്യയുടെ 'മനോമി' എന്ന നോവൽ അധികരിച്ച് രാമരാവണൻ എന്ന സിനിമ ചെയ്തു.
എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധേയനായി. ചക്കര വാവ, വെളുത്ത കത്രീന, ശംഖുപുഷ്പം (നോവലുകൾ), ഇടവഴിയും തുമ്പപ്പൂവും (കവിതാ സമാഹാരം) എന്നിവയ്ക്ക് പുറമേ കഥകളും എഴുതി പ്രസിദ്ധീകരിച്ചു. കേരള ഗ്രന്ഥശാല സംഘം സംസ്ഥാന കൗൺസിൽ അംഗവും അഖില കേരള ബാലജനസഖ്യം മധ്യമേഖല സെക്രട്ടറിയായിരുന്നു. മകൾ: ദേവനന്ദന
advertisement
Summary: Malayalam film and television director Biju Vattappara tragically passed away in Muvattupuzha after collapsing suddenly during a private visit. Biju was renowned for his directorial works, including 'Lokanathan IAS,' 'Ramaravanan,' 'Swantham Bharya Zindabad,' and 'My Dear Mummy.' Additionally, he made a significant mark as a writer, notably contributing to popular television serials such as 'Chakakra Vava' and 'Velutha Katrina'
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാള ചലച്ചിത്ര സംവിധായകനും സീരിയൽ തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞു വീണ് മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement