താരപ്രഭയില്ലാതെ വന്നിട്ടും 'എക്കോ' കളക്ഷൻ 25 കോടിയും കടന്ന് മുന്നോട്ട്

Last Updated:

മറ്റു വിദേശരാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് 'എക്കോ' എത്തുകയാണ്

എക്കോ
എക്കോ
ലോകവ്യാപകമായി റിലീസ് ചെയ്ത മലയാളചിത്രം 'എക്കോ' തിയേറ്ററുകളിൽ ഒൻപതു ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 25 കോടിയും കടന്നു മുന്നേറുകയാണ്. കഴിഞ്ഞദിവസം മാത്രം ബുക്ക് മൈ ഷോയിൽ 71,730 ടിക്കറ്റുകൾ ആണ് വിറ്റഴിഞ്ഞത്. 'എക്കോ' റിലീസ് ചെയ്ത് പത്താം ദിവസമായ ഇന്ന് കേരളത്തിലെ പ്രമുഖ സെന്ററുകളിൽ ആദ്യ ദിനത്തിനേക്കാൾ മൂന്നിരട്ടി ഷോകളാണ് നടക്കുന്നത്. 5,68,000 ടിക്കറ്റുകൾ കഴിഞ്ഞദിവസം വരെ ബുക്ക് മൈ ഷോയിലൂടെ എക്കോയുടേതായി വിറ്റഴിക്കപ്പെട്ടു.
കേരളത്തിൽ 182 സെന്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തിൽ 249 സ്‌ക്രീനുകളിലും, ജി.സി.സി.യിൽ രണ്ടാം വാരം 110 സ്‌ക്രീനുകളിലും പ്രദർശിപ്പിക്കുന്നുണ്ട്. മറ്റു വിദേശരാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് 'എക്കോ' എത്തുകയാണ്.
ആദ്യവാരം റിലീസ് ദിനം മുതൽ എല്ലാ ദിവസവും വൻ പ്രേക്ഷക സ്വീകാര്യതയോടെ ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ആൻഡ് അഡിഷണൽ ഷോകൾ ആണ് എക്കോക്ക് ലഭിക്കുന്നത് എന്ന് അണിയറപ്രവർത്തകർ. സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ 'എക്കോ' തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ മേന്മ എടുത്തുപറയുന്നു.
advertisement
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ച്‌ദേവാ, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
മുജീബ് മജീദിന്റെ സംഗീതം, സൂരജ് ഇ.എസിന്റെ എഡിറ്റിംഗ്, സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു.
advertisement
എക്കോയുടെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സുധാകരൻ, പ്രോജക്റ്റ് ഡിസൈനർ: സന്ദീപ് ശശിധരൻ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ടീസർ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, വിഎഫ്എക്സ്: ഐവിഎഫ്എക്സ്, സ്റ്റിൽസ്: റിൻസൺ എം ബി, സബ്ടൈറ്റിൽസ്: വിവേക് രഞ്ജിത്, വിതരണം: ഐക്കൺ സിനിമാസ്, പ്ലോട്ട് പിക്ചേഴ്സ് (ഓവർസീസ്) പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഒ.: പ്രതീഷ് ശേഖർ.
advertisement
Summary: The worldwide release of Malayalam film 'Eko' has crossed the 25 crore mark in the nine days of its release in theatres. 71,730 tickets were sold on Book My Show yesterday alone. Today, the tenth day of the release of Echo, three times more shows are being held in major centers in Kerala than on the first day
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
താരപ്രഭയില്ലാതെ വന്നിട്ടും 'എക്കോ' കളക്ഷൻ 25 കോടിയും കടന്ന് മുന്നോട്ട്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement