മലയാളത്തിന്റെ സ്വന്തം 'മിസ്റ്ററി ത്രില്ലർ സീരീസ് 'എത്തുന്നു ; റിലീസിനൊരുങ്ങി റഹ്‌മാന്റെ '1000 ബേബീസ്', ട്രെയ്‌ലർ

Last Updated:

റഹ്‌മാനൊപ്പം നീന ഗുപ്തയും പ്രധാന വേഷത്തിൽ എത്തുന്ന സീരീസ് വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്‌പെൻസും, ത്രില്ലും നിറഞ്ഞതായിരിക്കുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന

റഹ്മാനെ പ്രധാന കഥാപാത്രമാക്കി നജീം കോയ സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ വെബ് സീരീസ് 1000 ബേബീസ് ഒക്ടോബർ 18ന് സ്ട്രീമിങ്ങിനെത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാർ അവതരിപ്പിക്കുന്ന അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരീസാണ് '1000 Babies'. ഹൊറർ മിസ്റ്ററി തീമിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു . സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ട്രെയ്‌ലർ ഇപ്പോൾ.
റഹ്‌മാനൊപ്പം നീന ഗുപ്തയും പ്രധാന വേഷത്തിൽ എത്തുന്ന സീരീസ് വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്‌പെൻസും, ത്രില്ലും നിറഞ്ഞതായിരിക്കുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ഒരു മിനിറ്റും 56 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലർ ഒരു സയൻ്റിഫിക് ലാബിൽ നിന്നുള്ള രംഗങ്ങളോടെയാണ് ആരംഭിക്കുന്നത്. നീന ഗുപ്തയെ സാറ എന്ന നിഗൂഢതകൾ നിറഞ്ഞ വൃദ്ധയായും റഹ്മാനെ അന്വേഷണ ഉദ്യോഗസ്ഥനായുമാണ് സീരീസ് അവതരിപ്പിക്കുന്നത്.
advertisement
സഞ്ജു ശിവറാം, അശ്വിൻ കുമാർ, ആദിൽ ഇബ്രാഹിം, ഷാജു ശ്രീധർ, ഇർഷാദ് അലി, ജോയ് മാത്യു, വികെപി, മനു എം ലാൽ, ഷാലു റഹീം, സിറാജുദ്ധീൻ നാസർ, ഡെയിൻ ഡേവിസ്, രാധിക രാധാകൃഷ്ണൻ, വിവിയ ശാന്ത്, നസ്ലിൻ, ദിലീപ് മേനോൻ, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രൻ എന്നിവരാണ് സീരിസിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് സീരീസിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആ​ഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്ന് സീരീസ് നിർമിച്ചിരിക്കുന്നത്. ഫെയ്‌സ് സിദ്ദിക്കാണ് ക്യാമറ. ശങ്കർ ശർമ്മ സംഗീതം നിർവഹിച്ചിരിക്കുന്ന സീരീസിന്റെ സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാരും, എഡിറ്റിംഗ് ജോൺകുട്ടിയുമാണ്. കലാസംവിധാനം ആഷിക് എസ്. ശബ്ദമിശ്രണം ഫസൽ എ. ബാക്കർ. സ്റ്റിൽ ഫോട്ടോഗ്രാഫി സന്തോഷ് പട്ടാമ്പി. അമൽ ചന്ദ്രൻ മേക്കപ്പ്, അരുൺ മനോഹർ വസ്ത്രാലങ്കാരം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് 1000 Babies സ്ട്രീമിങ്ങിനെത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളത്തിന്റെ സ്വന്തം 'മിസ്റ്ററി ത്രില്ലർ സീരീസ് 'എത്തുന്നു ; റിലീസിനൊരുങ്ങി റഹ്‌മാന്റെ '1000 ബേബീസ്', ട്രെയ്‌ലർ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement