'വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാൻ എത്തുകയാണ്'; ഇഷ്ടപ്പെടേണ്ടത് നിങ്ങളെന്ന് മമ്മൂട്ടി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതുമായ കഥയാണ് ബസൂക്കയെന്നായിരുന്നു മമ്മൂട്ടി കുറിച്ചത്
പുതുമുഖ സംവിധായകർക്ക് അവസരം നൽകുന്നതിൽ മമ്മൂട്ടി മുൻപന്തിയിലാണ്. അത്തരത്തിൽ പുതുമുഖ സംവിധായകനായ ഡിനോ ഡെന്നിസിനോടൊപ്പം മമ്മൂട്ടി ചെയ്ത ചിത്രമാണ് ബസൂക്ക. നാളെയാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തെ കുറിച്ചും പുതുമുഖ സംവിധായകനെ കുറിച്ചും ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
'വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാൻ എത്തുകയാണ്. ' ഡിനോ ഡെന്നിസ് ' അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും... ഏപ്രിൽ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളിൽ എത്തും. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അത് സിനിമയായി പരിണമിച്ചു.
ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്... എപ്പോഴും പറയാറുള്ളത് പോലെ.. പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും...
അതിനൊപ്പം ഞാനും നിങ്ങളും നമ്മളും...'- മമ്മൂട്ടി കുറിച്ചു.
advertisement
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് 'ബസൂക്ക'. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വിഷു- ഈസ്റ്റർ കാലം ആഘോഷമാക്കാനായി ഏപ്രിൽ പത്തിനാണ് പ്രദർശനത്തിനെത്തുന്നത്. U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്.
advertisement
ഗൗതം വാസുദേവ് മേനോൻ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, (ബ്രിഗ് ബി ഫെയിം) ദിവ്യാ പിള്ള, ഐശ്യര്യാ മേനോൻ, സ്ഫടികം ജോർജ്ജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 09, 2025 6:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാൻ എത്തുകയാണ്'; ഇഷ്ടപ്പെടേണ്ടത് നിങ്ങളെന്ന് മമ്മൂട്ടി