'എന്നോട് ക്ഷമിക്കൂ' വിവാദ പരാമര്‍ശത്തില്‍ തൃഷയോട് മന്‍സൂര്‍ അലിഖാന്‍ മാപ്പുപറഞ്ഞു

Last Updated:

സംഭവത്തില്‍ മന്‍സൂര്‍ അലിഖാനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

തെന്നിന്ത്യന്‍ ചലച്ചിത്രം തൃഷ കൃഷ്ണനെ കുറിച്ച് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മന്‍സൂര്‍ അലിഖാന്‍. വനിതാ കമ്മീഷന്‍റെ നിര്‍ദേശ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ചെന്നൈ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നടന്‍ മാപ്പുപറഞ്ഞത്. സംഭവത്തില്‍ മന്‍സൂര്‍ അലിഖാനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
അടുത്തിടെ, ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം. ഇതിൽ രൂക്ഷ വിമർശനവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു.
advertisement
മൻസൂർ അലി ഖാൻ തന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കണ്ടതായും, അതിനെ ശക്തമായി അപലപിക്കുന്നതായും തൃഷ പറഞ്ഞു. ഇത്തരത്തിൽ ലൈംഗകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കേ കഴിയൂവെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു.
advertisement
തൃഷയെ പിന്തുണച്ച് സംവിധായകന്‍ ലോകേഷ് കനകരാജ്, നടി മാളവിക മോഹനന്‍, നടന്‍ ചിരഞ്ജീവി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മാപ്പുപറയണമെന്ന് തമിഴ് സിനിമ അഭിനേതാക്കളുടെ സംഘടനമായ നടികര്‍ സംഘവും ആവശ്യപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്നോട് ക്ഷമിക്കൂ' വിവാദ പരാമര്‍ശത്തില്‍ തൃഷയോട് മന്‍സൂര്‍ അലിഖാന്‍ മാപ്പുപറഞ്ഞു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement