പരിയേറും പെരുമാളിലെ കറുപ്പിക്ക് ദാരുണാന്ത്യം; ദീപാവലിക്ക് പടക്കത്തിന്റെ ശബ്ദം കേട്ട് വിരണ്ടോടുന്നതിനിടെ വാഹനമിടിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
'പരിയേറും പെരുമാൾ' എന്ന സിനിമ കണ്ടവരാരും കറുപ്പി എന്ന നായയെ മറക്കില്ല
ചെന്നൈ: മാരി സെല്‍വരാജിന്റെ ആദ്യ ചിത്രം 'പരിയേറും പെരുമാള്‍' തെന്നിന്ത്യയിലാകെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ കതിര്‍ അവതരിപ്പിച്ച പരിയന്‍ എന്ന നായക കഥാപാത്രത്തിന്‍റെ വളര്‍ത്തുനായയായിരുന്നു കറുപ്പി. മേല്‍ജാതിക്കാരാല്‍ ഈ നായ കൊല ചെയ്യപ്പെടുന്നിടത്താണ് പരിയേറും പെരുമാൾ ആരംഭിച്ചത്.
ചിത്രം പ്രേക്ഷകശ്രദ്ധയും നിരൂപകപ്രീതിയും നേടിയപ്പോള്‍ ഈ നായയും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിത്രത്തിലെ കറുപ്പി എന്ന കഥാപാത്രമായി എത്തിയ നായക്ക് വാഹനമിടിച്ച് ദാരുണാന്ത്യം സംഭവിച്ചുവെന്നതാണ് ഇപ്പോൾ സിനിമാ പ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന്‍റെ ശബ്ദം കേട്ട് വിരണ്ട് ഓടുന്നതിനിടെ വാഹനമിടിച്ചാണ് അന്ത്യം.
'പരിയേറും പെരുമാൾ' എന്ന സിനിമ കണ്ടവരാരും കറുപ്പി എന്ന നായയെ മറക്കില്ല. 2018 ലാണ് പരിയേറും പെരുമാൾ റിലീസാകുന്നത്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ കതിർ, ആനന്ദി, യോഗി ബാബു, മാരിമുത്തു എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. വലിയ വിജയം നേടിയ സിനിമയിലെ അഭിനേതാക്കളുടെ പ്രകടനത്തിനും മാരി സെൽവരാജിന്റെ തിരക്കഥയ്ക്കും വലിയ നിരൂപക പ്രശംസയായിരുന്നു ലഭിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
November 02, 2024 7:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പരിയേറും പെരുമാളിലെ കറുപ്പിക്ക് ദാരുണാന്ത്യം; ദീപാവലിക്ക് പടക്കത്തിന്റെ ശബ്ദം കേട്ട് വിരണ്ടോടുന്നതിനിടെ വാഹനമിടിച്ചു