'സമര്‍ഥനായ ലെയ്സൺ ഓഫീസർ' കാർത്തിക് ചെന്നൈക്ക് വേദനയോടെ ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍
- Published by:Arun krishna
- news18-malayalam
Last Updated:
സൗമ്യമായ പെരുമാറ്റം കൊണ്ടും കഠിനപ്രയത്നം കൊണ്ടും മലയാള സിനിമയുടെ ഭാഗമായി മാറിയ വ്യക്തിയായിരുന്നു കാര്‍ത്തിക് ചെന്നൈ എന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു
അന്തരിച്ച മലയാള ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ മുതിര്‍ന്ന ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈക്ക് (Karthik Chennai) ആദരാഞ്ജലികള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍ (Mohanlal). ‘ സമർഥനായ ഒരു ലെയ്സൺ ഓഫീസർ എന്ന നിലയിൽ, സൗമ്യമായ പെരുമാറ്റം കൊണ്ടും കഠിനപ്രയത്നം കൊണ്ടും മലയാള സിനിമയുടെ ഭാഗമായി മാറിയ, പ്രിയപ്പെട്ട കാർത്തിക് ചെന്നൈ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. വേദനയോടെ ആദരാഞ്ജലികൾ’ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മലയാളത്തിൽ നിര്‍മ്മിക്കുന്ന സിനിമകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാർത്തിക്കിന്റെ സജീവ സാന്നിധ്യമുണ്ട്. മരണത്തിന് മുൻപും ചെന്നൈയിൽ നടന്ന മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ചിത്രീകരണത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
മലയാള സിനിമയിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും കാര്‍ത്തിക് ചെന്നൈയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.
advertisement
summery: Actor Mohanlal express his condolence to Senior laison officer of Malayalam cinema Karthik Chennai . He was instrumental in establishing ties between Malayalam movies that was majorly shot in locations across Chennai. Even on the day of demise, Karthik was active on the sets of Mohanlal – Lijo Jose Pellissery movie ‘Malaikkottai Valiban’ in Chennai
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 29, 2023 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'സമര്‍ഥനായ ലെയ്സൺ ഓഫീസർ' കാർത്തിക് ചെന്നൈക്ക് വേദനയോടെ ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍