Tenet Release| കാത്തിരിപ്പ് അവസാനിക്കുന്നു; ക്രിസ്റ്റഫർ നോളൻ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
കോവിഡ് 19 ലോക്ക്ഡൗണിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.
ഏറെ കാത്തിരുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ടെനറ്റ് റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ നിർമാതാക്കളായ വാർണർ ബ്രോസ് ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
കോവിഡ് 19 ലോക്ക്ഡൗണിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്. ആരാധകരും സിനിമാ ലോകവും ഒരുപോലെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി ഒടുവിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
TRENDING:COVID 19 | രോഗവ്യാപനം തടയാൻ സാമൂഹിക അകലത്തേക്കാൾ ഫലപ്രദം മാസ്ക്: പഠനം[NEWS]കഴിഞ്ഞ ഫെബ്രുവരിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 55 ഡോളറായിരുന്നു. മാർച്ച് ആദ്യം അത് 35ലേക്കും പിന്നീട് 20 ഡോളറിലേക്കും വീണു. ഈ വീഴ്ചയുടെ ഗുണം സാധാരണക്കാരന് കൈമാറാതെയാണ് നികുതി കൂട്ടി സർക്കാർ കോടികൾ കൊയ്തത്. [PHOTOS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]
ജുലൈ 31 ന് ചിത്രം പുറത്തിറങ്ങും. ടെനെറ്റ് കൂടാതെ കൂടുതൽ ഹോളിവുഡ് ചിത്രങ്ങളും റിലീസിന് ഒരുങ്ങുകയാണ്. ജുലൈ മാസത്തോടെ തിയേറ്ററുകൾ തുറക്കാനാണ് തീരുമാനം. ഇതോടെയാണ് ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
മാർവൽ സ്റ്റുഡിയോസിന്റെ ബ്ലാക്ക് വിഡോ, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്-9, വണ്ടർ വുമൺ 1984 എന്നീ ചിത്രങ്ങളാണ് ടെനറ്റിന് പിന്നാലെ പുറത്തിറങ്ങുന്നത്. വണ്ടർ വുമൺ ഒക്ടോബർ 2 ന് തിയേറ്ററുകളിലെത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.
ടെനറ്റിന് മുമ്പായി ജുലൈ 24 ന് ഡിസ്നിയുടെ മുലാൻ പുറത്തിറങ്ങും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 13, 2020 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Tenet Release| കാത്തിരിപ്പ് അവസാനിക്കുന്നു; ക്രിസ്റ്റഫർ നോളൻ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു









