2019 ൽ നിർമ്മിച്ച മലയാള ചലച്ചിത്രങ്ങൾക്കുള്ള
പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 119 ചിത്രങ്ങളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്.
മുതിർന്ന സംവിധായകനും ഛായാഗ്രാഹകനുമായ മധു അമ്പാട്ട് ചെയർമാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ചലച്ചിത്ര സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, നടി ജോമോൾ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എഞ്ചിനീയർ എസ്. രാധാകൃഷ്ണൻ, ഗായിക ലതിക, ഗ്രന്ഥകർത്താവ് ബെന്യാമിൻ, സംസ്ഥാന ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി. അജോയ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ.
അവാർഡ് ജേതാക്കളുടെ പൂർണ്ണ വിവരം ചുവടെ:
മികച്ച ചിത്രം: വാസന്തി (സംവിധാനം: സിജു വിൽസൺ, നിർമ്മാണം: ഷിനോദ് റഹ്മാൻ, ഷജാസ് റഹ്മാൻ)
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ (സംവിധാനം, നിർമ്മാണം: മനോജ് കാന)
മികച്ച സംവിധായകൻ: ലിജോ ജോസ് പല്ലിശ്ശേരി (ജെല്ലിക്കെട്ട്)
മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി)
മികച്ച നടി: കനി കുസൃതി (ബിരിയാണി)
മികച്ച സ്വഭാവ നടൻ: ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)
മികച്ച സ്വഭാവ നടി: സ്വാസിക വിജയ് (വാസന്തി)
മികച്ച അഭിനയം പ്രത്യേക ജൂറി പരാമർശം: നിവിൻ പോളി (മൂത്തോൻ)
മികച്ച അഭിനയം പ്രത്യേക ജൂറി പരാമർശം: അന്ന ബെൻ (ഹെലൻ)
മികച്ച അഭിനയം പ്രത്യേക ജൂറി പരാമർശം പ്രിയംവദ കൃഷ്ണൻ (തൊട്ടപ്പൻ)
മികച്ച ബാലതാരം (ആൺകുട്ടി): വാസുദേവ് സജീഷ് മാരാർ (കള്ളനോട്ടം, സുല്ല്)
മികച്ച ബാലതാരം (പെൺകുട്ടി): കാതറിൻ ബിജി: (നാനി)
മികച്ച കഥാകൃത്ത്: ഷാഹുൽ അലിയാർ (വരി, ദി സെന്റെൻസ്)
മികച്ച ഛായാഗ്രാഹകൻ: പ്രതാപ് പി. നായർ (ഇടം, കഞ്ചിറ)
മികച്ച തിരക്കഥാകൃത്ത്: റഹ്മാൻ ബ്രദേഴ്സ്
മികച്ച അവലംബിത തിരക്കഥ: പി.എസ്.റഫീഖ് (തൊട്ടപ്പൻ)
മികച്ച ഗാനരചയിതാവ്: സുരേഷ് (സത്യം പറഞ്ഞാൽ വിശ്വസിക്കുവോ: പുലരി പൂ പോലെ ചിരിച്ചും)
മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം (കുമ്പളങ്ങി നൈറ്റ്സ് എല്ലാ ഗാനങ്ങളും)
മികച്ച പശ്ചാത്തല സംഗീതം: അജ്മൽ ഹജീബുള്ള (വൃത്താകൃതിയിലുള്ള ചതുരം)
മികച്ച ഗായകൻ: നജീം അർഷാദ് (ആത്മാവിലെ, കെട്ട്യോളാണെന്റെ മാലാഖ)
മികച്ച പിന്നണി ഗായിക: മധുശ്രീ നാരായണൻ (കോളാമ്പി, ഗാനം: പറയാതെ അരികെ വന്ന പ്രണയമേ)
മികച്ച ചിത്രസംയോജനം: കിരൺ ദാസ് (ഇഷ്ഖ്)
മികച്ച കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ (കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)
മികച്ച ശബ്ദമിശ്രണം: കണ്ണൻ ഗണപതി (ജെല്ലിക്കെട്ട്)
മികച്ച സിങ്ക് സൗണ്ട്: ഹരികുമാർ മാധവൻ നായർ (നന്ദി)
ശബ്ദ രൂപകൽപ്പന: ശ്രീശങ്കർ ഗോപിനാഥ്. വിഷ്ണു ഗോവിന്ദ് (ഉണ്ട, ഇഷ്ഖ്)
മികച്ച പ്രോസസിംഗ്: ലിജു (ഇടം)
മികച്ച മേക്കപ്മാൻ: രഞ്ജിത്ത് അമ്പാടി (ഹെലൻ)
മികച്ച വസ്ത്രാലങ്കാരം: അശോകൻ ആലപ്പുഴ (കെഞ്ചിറ)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ): വിനീത് രാധാകൃഷ്ണൻ
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: (സ്ത്രീ): ശ്രുതി രാമചന്ദ്രൻ
മികച്ച നൃത്തസംവിധാനം: വൃന്ദ, പ്രസന്ന സുജിത്ത്
മികച്ച ജനപ്രീതിയും കലാ മേന്മയുള്ള മികച്ച ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ) കുട്ടികളുടെ ചിത്രം: നാനി
പ്രത്യേക ജൂറി അവാർഡ്: സിദ്ധാർഥ് പ്രിയദർശൻ (വിഷ്വൽ എഫക്ട്സ്, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം)
പ്രത്യേക പരാമർശം: സംഗീത സംവിധായകൻ ദക്ഷിണാമൂർത്തി
(2013 മരണപ്പെട്ടു പോയതാണ് ആണ് അതിനു മുമ്പ് അദ്ദേഹം സംവിധാനം ചെയ്ത ശ്യാമരാഗം)
മികച്ച കുട്ടികളുടെ ചിത്രം: നാനി (സംവിധാനം: സംവിദ് ആനന്ദ്, നിർമ്മാണം: ഷാജി മാത്യു)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.