നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ജമാലിന്റെ പുഞ്ചിരി' സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി

  'ജമാലിന്റെ പുഞ്ചിരി' സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി

  ഇന്ദ്രൻസ്, സിദ്ധിഖ്, ജോയ് മാത്യു, അശോകന്‍, മിഥുന്‍ രമേശ്, തണ്ണീര്‍ മത്തന്‍ ഫെയിം നസ്ലൻ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു

  'ജമാലിന്റെ പുഞ്ചിരി'

  'ജമാലിന്റെ പുഞ്ചിരി'

  • Share this:
   കുടുംബ കോടതി, നാടോടി മന്നന്‍ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്കു ശേഷം ചിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ വി.എസ്. സുരേഷ് നിര്‍മ്മിക്കുന്ന 'ജമാലിന്റെ പുഞ്ചിരി' എന്ന ചിത്രത്തിന്റെ ആദ്യ ടീസർ, ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി തുടങ്ങിയവർ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

   വിക്കി തമ്പി സംവിധാനം ചെയ്യുന്ന 'ജമാലിന്റെ പുഞ്ചിരി' എന്ന ചിത്രത്തില്‍ ഇന്ദ്രൻസ്, സിദ്ധിഖ്, ജോയ് മാത്യു, അശോകന്‍, മിഥുന്‍ രമേശ്, തണ്ണീര്‍ മത്തന്‍ ഫെയിം നസ്ലൻ, ശിവദാസന്‍ കണ്ണൂര്‍, ദിനേശ് പണിക്കര്‍, കൊച്ചു പ്രേമന്‍, രമേശ് വലിയശാല, സുനില്‍, മുഹമ്മദ് ഫര്‍സാന്‍, പ്രയാഗ മാര്‍ട്ടിന്‍, രേണുക, മല്ലിക സുകുമാരന്‍, താരാ കല്യാണ്‍, ജസ്ന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   ഉദയന്‍ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വി.എസ്. സുഭാഷ് എഴുതുന്നു. അനില്‍കുമാര്‍ പാതിരിപ്പള്ളി, മധു ആര്‍. ഗോപന്‍ എന്നിവരുടെ വരികള്‍ക്ക് വര്‍ക്കി സംഗീതം പകരുന്നു. എഡിറ്റര്‍- അയൂബ് ഖാന്‍.

   പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു പന്തലക്കോട്, കല- മഹേഷ് ശ്രീധര്‍, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- ഇന്ദ്രന്‍സ് ജയന്‍, സ്റ്റില്‍സ്സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- യെല്ലോടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജി സുകുമാരന്‍, ക്രീയേറ്റീവ് ഹെഡ്- അനില്‍ പാതിരിപ്പള്ളി, പ്രൊഡക്ഷന്‍ ഡിസെെനര്‍- ചന്ദ്രന്‍ പനങ്ങോട്, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: ഇങ്ങനെ ആരെങ്കിലും ഓണം ആശംസിച്ചിട്ടുണ്ടോ? ഒരിക്കൽക്കൂടി വ്യത്യസ്തനായി ജൂഡ് ആന്റണി ജോസഫ്

   സംവിധായകൻ മാത്രമല്ല, നല്ലൊരു സാമൂഹിക നിരീക്ഷകൻ കൂടിയാണ് ജൂഡ് ആന്റണി ജോസഫ്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ജൂഡ് ആന്റണി തന്റേതായ നിലപാടുകൾ മറയില്ലാതെ വിളിച്ചുപറയാൻ ധൈര്യം കാട്ടാറുള്ള കലാകാരനാണ്.

   അടുത്തിടെ അഫ്ഘാനിസ്ഥാൻ താലിബാൻ പിടിച്ചടക്കുകയും, സ്ത്രീകളുടെ സ്വാതത്ര്യം വളരെയധികം ഹനിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജൂഡ് പോസ്റ്റ് ചെയ്ത വാക്കുകൾ എവിടെയും ശ്രദ്ധാകേന്ദ്രമായിരുന്നു.

   "മുഖം മൂടി അണിഞ്ഞ വർഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം. അത് സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും." എന്നായിരുന്നു ജൂഡ് ആന്റണിയുടെ നിരീക്ഷണം.

   ഇപ്പോൾ തീർത്തും വ്യത്യസ്തനായി ഓണം ആശംസിച്ചിരിക്കുകയാണ് ജൂഡ്.

   "ഓണം. മാവേലി. പൂക്കളം. മതേതരത്വം. ഇതിലൊക്കെ വിശ്വാസമുള്ളവർക്ക് ഓണാശംസകൾ. അല്ലാത്തവർക്ക് സ്നേഹം നിറഞ്ഞ ഗെറ്റ് വെൽ സൂൺ (വേഗം സുഖം പ്രാപിക്കട്ടെ) ആശംസകൾ."

   ഒട്ടേറെപ്പേർ ജൂഡ് ആന്റണിയുടെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

   Summary: First teaser from the movie Jamalinte Punchiri has been out. The film is directed by Vikki Thampi 
   Published by:user_57
   First published:
   )}