ഇത് ജയലളിത തന്നെയല്ലേ?

news18india
Updated: December 5, 2018, 5:25 PM IST
ഇത് ജയലളിത തന്നെയല്ലേ?
  • Share this:
ഈ ചിത്രം കാണുന്നവർ ആദ്യമൊന്നന്തിച്ചു നിന്ന് പോകും. ചിത്രത്തിൽ കാണുന്നത് ജയലളിത അല്ലെന്നു വിശ്വസിക്കുക അത്ര എളുപ്പമല്ല. അത്രയ്ക്ക് സാമ്യമുണ്ട് ഈ ചിത്രത്തിലെ മുഖത്തിലും, ഇത് ചെയ്തിരിക്കുന്ന കഥാപാത്രത്തിനും. പുരട്ച്ചി തലൈവി എന്നറിയപ്പെടുന്ന ജയലളിതയുടെ രണ്ടാം ചരമ വാർഷികത്തിൽ അവരുടെ ജീവിത ചിത്രമായ 'ദി അയൺ ലേഡി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോ പുറത്തു വന്നിരിക്കുന്നത്. നായികയായ നിത്യ മേനോന്റെ മുഖ സാദൃശ്യമാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

ഒടിയന്റെ ആഗോള ലോഞ്ച് ദുബായിയിൽ

എ. പ്രിയദർശിനി എന്ന വനിതാ സംവിധായകയുടേതാണ് ചിത്രം. മിസ്കിന്റെ സഹായിയായി തുടങ്ങിയ പ്രിയയുടെ കന്നി സംവിധാന സംരംഭമാണിത്. പെയ്പ്പർ ടെയിൽ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ത്യയുടെ മാർഗരറ്റ് താച്ചർ എന്നാണ് ജയലളിതയെ വിശേഷിപ്പിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി 24ന്, ജയലളിതയുടെ ജന്മ വാർഷിക ദിനത്തിലാവും ചിത്രീകരണം ആരംഭിക്കുക. മറ്റു താരങ്ങൾ ആരെന്നു അറിയാനുള്ള കാത്തിരിപ്പിലാണിപ്പോൾ സിനിമയിലും രാഷ്ട്രീയത്തിലും പരന്നു കിടക്കുന്ന ആരാധക ലോകം.

ഒരിടവേളക്ക് ശേഷം തമിഴിലും മലയാളത്തിലും സജീവമാവുകയാണ് നിത്യ. മലയാളത്തിൽ കോളാമ്പിയെന്ന ടി.കെ. രാജീവ് കുമാർ ചിത്രത്തിൽ നിത്യ നായികയായി എത്തുന്നുണ്ട്.

First published: December 5, 2018, 5:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading