ഒടിയന്റെ ആഗോള ലോഞ്ച് ദുബായിയിൽ
Last Updated:
മോഹൻലാൽ നായകനാവുന്ന ഒടിയന്റെ ആഗോള ലോഞ്ച് ഡിസംബർ എട്ട്, ശനിയാഴ്ച ദുബായിയിൽ നടക്കും. സൗത്ത് ഫെസ്റ്റിവൽ ബേയിലാണ് പരിപാടി നടക്കുക. ഡിസംബർ 14നാണ് ചിത്രം റിലീസാവുക. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് ലാലിന്റെ നായികയായി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി ആക്ഷൻ ഒരുക്കുന്നത്.
ലോകമാകമാനം 4000ത്തോളം സ്‌ക്രീനുകളിൽ ഒരേ സമയം റിലീസ് ചെയ്യപ്പെടുന്നതാണ് ചിത്രം. വെളുപ്പാൻകാലം മുതൽ ഫാൻ ഷോ തുടങ്ങും. നിലവിൽ മൂന്നു മണിയാണ് ആദ്യ ഷോയുടെ സമയമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒടിയൻ മാണിക്യനെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാൽ, ചിത്രത്തിനായി രൂപത്തിലും ശരീര ഘടനയിലും മാറ്റങ്ങൾ വരുത്തിയിരുന്നു. കഥാപാത്രം പല ജീവിത ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.
ചിത്രത്തിന്റെ വിവരണം മമ്മൂട്ടിയാണ് നിർവഹിക്കുന്നത്. നേരത്തെ മോഹന്‍ലാല്‍ ചിത്രമായ 1971 ബീയോണ്ട് ബോര്‍ഡേഴ്‌സിലും മമ്മൂട്ടി ഇത്തരത്തില്‍ ശബ്ദം നല്‍കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്ന പഴശ്ശി രാജയില്‍ വോയിസ് ഓവര്‍ നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ സിമ്മിലും, ടി ഷർട്ടിലും ഒടിയൻ അവതരിക്കുന്നുണ്ട്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 05, 2018 4:12 PM IST










