തോട്ടത്തിൽ പണിയെടുത്ത്, കുട്ടികൾക്കൊപ്പം കളിച്ച്, ചോറൂണിൽ പങ്കെടുത്ത് ശ്രീനിഷിന്റെ നാട്ടിൽ പുതുപ്പെണ്ണ് പേളി മാണി
Last Updated:
Just married Pearle Maaney at her husband's place | പുതുപ്പെണ്ണ് പേളി മാണി ഇപ്പോൾ ഭർത്താവ് ശ്രീനിഷ് അരവിന്ദിന്റെ നാട്ടിലാണ്
പുതുപ്പെണ്ണ് പേളി മാണി ഇപ്പോൾ ഭർത്താവ് ശ്രീനിഷ് അരവിന്ദിന്റെ നാട്ടിലാണ്. നാട്ടിൻപുറത്തെ നാടൻ പെണ്ണായി മാറിയ ഭാര്യയുടെ ഇപ്പോഴത്തെ ദിനചര്യകൾ രസകരമായ ഇൻസ്റ്റാഗ്രാം സ്റ്റോറി വിഡിയോകളാക്കി പോസ്റ്റ് ചെയ്യുകയാണ് ശ്രീനിഷ് അരവിന്ദ്. നാട്ടിലെ തോട്ടത്തിൽ പണിയെടുത്തും, അവിടുത്തെ കുട്ടികളുമൊത്ത് കളിച്ചും, വീടിനുള്ളിൽ കാരംസ് കളിയിൽ കൂടിയും, അമ്പലത്തിൽ നാട്ടിലെ കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുത്തും പാലക്കാടൻ നാട്ടിൻ പുറത്തെ ജീവിതം മതിയാവോളം ആസ്വദിക്കുകയാണ് പേളി.
മെയ് 5ന് ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം നടന്നിരുന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. പിന്നെ മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. ഷോ കഴിഞ്ഞാല്‍ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2019 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
തോട്ടത്തിൽ പണിയെടുത്ത്, കുട്ടികൾക്കൊപ്പം കളിച്ച്, ചോറൂണിൽ പങ്കെടുത്ത് ശ്രീനിഷിന്റെ നാട്ടിൽ പുതുപ്പെണ്ണ് പേളി മാണി