ബന്ധങ്ങളുടെ സൂക്ഷ്മതലത്തിലൂന്നി ഒരു മലയാള ചിത്രം; 'കെട്ടുകാഴ്ച്ച'യുടെ പൂജ മൂകാംബികയിൽ

Last Updated:

ചിരിയുടെയും ചിന്തയുടെയും വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു

കെട്ടുകാഴ്ച
കെട്ടുകാഴ്ച
കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ വൈകാരികത ഒട്ടും കുറയാതെ അഭ്രപാളികളിൽ അവതരിപ്പിച്ച സംവിധായകൻ സുരേഷ് തിരുവല്ലയുടെ ചിത്രങ്ങളായിരുന്നു കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് എന്നിവ. ബന്ധങ്ങളുടെ മറ്റൊരു സൂക്ഷ്മതലത്തിലൂന്നി സുരേഷ് തിരുവല്ല അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘കെട്ടുകാഴ്ച്ച’. ചിരിയുടെയും ചിന്തയുടെയും വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. മൂകാംബികയിലുള്ള മംഗളാമ്മയാണ് ആദ്യതിരിതെളിച്ചത്.
പുതുമുഖം അർജുൻ വിജയാണ് നായകൻ. സലിംകുമാർ, ഡോ. രജിത്കുമാർ, മുൻഷി രഞ്ജിത്ത്, രാജ്മോഹൻ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നുണ്ട്.
ബാനർ – സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം – സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിജയൻ പള്ളിക്കര, ഛായാഗ്രഹണം – ഇന്ദ്രജിത്ത്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – ഡി മുരളി, ഗാനരചന – ജയദാസ് ആറ്റുകാൽ, സുരേഷ്ബാബു നാരായൺ, സംഗീതം – രാജു വലിയശാല, സുരേഷ്ബാബു നാരായൺ, ആലാപനം – രവിശങ്കർ, ആർദ്ര, സ്നേഹ, ജബൽ, സെൽബി, കല- അഖിലേഷ്, ചമയം – സന്തോഷ് വെൺപകൽ, കോസ്റ്റ്യും – സൂര്യ ശ്രീകുമാർ, പശ്ചാത്തലസംഗീതം – രാജീവ് ശിവ, സ്‌റ്റുഡിയോ – ചിത്രാഞ്‌ജലി തിരുവനന്തപുരം, ഡിസൈൻസ് – സാന്റോ വർഗ്ഗീസ്, സ്‌റ്റിൽസ് – ഷാലു പേയാട്, പി.ആർ.ഒ. – അജയ് തുണ്ടത്തിൽ .
advertisement
Summary: Kettukazhcha is a Malayalam movie directed by Suresh Thiruvalla, meant for family audiences. Arjun Vijay is the protagonist in the film with a line up of actors like Salim Kumar, RejithKumar, Munshi Renjith and Rajmohan
മലയാളം വാർത്തകൾ/ വാർത്ത/Film/
ബന്ധങ്ങളുടെ സൂക്ഷ്മതലത്തിലൂന്നി ഒരു മലയാള ചിത്രം; 'കെട്ടുകാഴ്ച്ച'യുടെ പൂജ മൂകാംബികയിൽ
Next Article
advertisement
Kerala Local Body Elections 2025 Live: തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്; വോട്ടിങ് 7ന് തുടങ്ങും
Kerala Local Body Elections 2025 Live: തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്
  • കേരള തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്.

  • 1.32 കോടിയിലധികം വോട്ടർമാർക്കായി 15,422 പോളിംഗ് സ്റ്റേഷനുകൾ.

  • വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ്.

View All
advertisement