കഴിഞ്ഞ ദിവസമാണ് കെജിഎഫ് ആരാധകരെ ആവേശത്തിലാക്കുന്ന വാർത്ത നിർമാതാവ് വിജയ് കിരഗണ്ടൂർ പുറത്തുവിട്ടത്. കെജിഎഫ് മൂന്നാം ഭാഗത്തിന്റെ (KGF 3) ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും 2024 ചിത്രം റിലീസ് ചെയ്യുമെന്നുമുള്ള വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
എന്നാൽ ഇന്ന് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കാർത്തിക് ഗൗഡ മറ്റൊരു വാർത്തയാണ് അറിയിച്ചിരിക്കുന്നത്. കെജിഎഫ് ചാപ്റ്റർ 3 ന്റെ ചിത്രീകരണം ഉടൻ ഉണ്ടാകില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉടനൊന്നും മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഉണ്ടാകില്ലെന്നാണ് കാർത്തിക് ഗൗഡ വ്യക്തമാക്കിയിരിക്കുന്നത്.
The news doing the rounds are all speculation. With a lot of exciting projects ahead of us , we @hombalefilms will not be starting #KGF3 anytime soon. We will let you know with a bang when we start the work towards it.
കെജിഎഫ് ചാപ്റ്റർ രണ്ട് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നതിനിടയിലാണ് നിർമാതാക്കളുടെ ആശയക്കുഴപ്പം. കെജിഎഫ് ഒന്നാം ഭാഗം 250 കോടിയാണ് നേടിയതെങ്കിൽ രണ്ടാം ഭാഗം ഇതിനകം 1170 കോടിയോളം നേടിക്കഴിഞ്ഞു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹോമബിൾ ഫിലിംസിന്റെ സ്ഥാപകനായ വിജയ് മൂന്നാം ഭാഗത്തെ കുറിച്ച് പറഞ്ഞത്. മൂന്നാം ഭാഗത്തിൽ പുതുതായി ഏതെങ്കിലും താരങ്ങൾ എത്തുമോ എന്ന ചോദ്യത്തിനായിരുന്നു നിർമാതാവിന്റെ മറുപടി.
മാർവെൽ ചിത്രങ്ങൾ പോലൊന്നാണ് തങ്ങൾ പദ്ധതിയിടുന്നത്. പല സിനിമകളിലെ കഥാപാത്രങ്ങളെ ഒന്നിച്ചു കൊണ്ടുവന്ന് ഡോക്ടർ സ്ട്രെയിഞ്ച് പോലെയോ സ്പൈഡർമാൻ ഹോം കമിംഗ് പോലെയോ ഉള്ള ചിത്രമാണ് ഉദ്ദേശിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ കെജിഎഫ് 3 ചിത്രീകരണം ആരംഭിച്ചേക്കാം. 2024 ൽ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമാതാവ് പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.