Nadanna Sambhavam | അതൊരു 'നടന്ന സംഭവം' തന്നെ; വ്യത്യസ്ത മോഷൻ പോസ്റ്ററുമായി ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് ചിത്രം

Last Updated:

മറ്റുള്ളവരിലേക്ക് തുറന്നുപിടിച്ച കണ്ണും കാതുമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം

നടന്ന സംഭവം
നടന്ന സംഭവം
പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ഒരു സിനിമാ മോഷൻ പോസ്റ്റർ. ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ‘നടന്ന സംഭവം’ (Nadanna Sambhavam) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുന്നത്. സിനിമയിലെ രസകരമായ ബ്രില്ല്യന്‍സ് കണ്ടെത്തി ചര്‍ച്ചയാക്കുന്ന പ്രൊഫൈലുകളാണ് ഇക്കുറി സിനിമാ പോസ്റ്ററിലെ ബ്രില്ല്യന്‍സ് പുറത്തു കൊണ്ടുവന്നത്. അണിയറപ്രവർത്തകർ പറയാതെ പറഞ്ഞ ബ്രില്യൻസ് കണ്ടെത്തി നിരവധി പോസ്റ്റുകളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്.
മറ്റുള്ളവരിലേക്ക് തുറന്നുപിടിച്ച കണ്ണും കാതുമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ചിലരുടെ തല തന്നെ ക്യാമറയാണ്. അൽപ്പം കുനിഞ്ഞ് ഒളിഞ്ഞുനോട്ടമെന്ന് തോന്നിപ്പിക്കും വിധമാണ് കഴുത്തിന് മുകളിൽ ക്യാമറ പിടിപ്പിച്ച ഒരാളുടെ നിൽപ്പ്. ആരെയോ കേൾക്കാനെന്ന പോലെ വള്ളിപ്പടർപ്പിൽ വിരിഞ്ഞ ചെവി പൂമ്പാറ്റ കണക്കെ പാറിപറക്കുകയാണ്. വള്ളിയിൽ കായ്ച്ചത് കായ്കളല്ല, കണ്ണുകളാണ്. തുറന്നുപിടിച്ച കണ്ണുകൾ. കണ്ണും കാതുമുള്ള വള്ളിച്ചെടി കഥാപാത്രങ്ങളിലൂടെ ഓരോ വീടുകളും കയറിയിങ്ങുകയാണ്. മനുഷ്യന്റെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങുന്ന വള്ളിച്ചെടി.
advertisement
advertisement
കുടുംബ ബന്ധവും മദ്യപാനവും രതിയുമെല്ലാം വള്ളിച്ചെടികളിലൂടെ കാണിക്കുന്നുണ്ട്. കഥാപാത്രങ്ങൾക്കൊപ്പം കുറേ വീടുകളും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. ഒന്നിന് മുകളിൽ ഒന്നായി നിവർത്തിയും കമിഴ്ത്തിയുമൊക്കെ വീടുകൾ പണിതുവച്ചിട്ടുണ്ട്. സീറോ ഉണ്ണിയാണ് ടൈറ്റിൽ ഡിസൈൻ ചെയ്തിട്ടുള്ളത്. ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ സംവിധായകൻ കൂടിയായ അനൂപ് കണ്ണനും രേണുവുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജേഷ് ഗോപിനാഥന്റെതാണ് തിരക്കഥ. സിനിമാട്ടോ​ഗ്രാഫി- മനേഷ് മാധവൻ, സൈജു ശ്രീധരൻ, ടോബി ജോൺ എന്നിവരാണ് എഡിറ്റർമാർ. സം​ഗീതം- അങ്കിത് മേനോൻ, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സുനിൽ ജോർജ്ജാണ് വസ്ത്രാലങ്കാരം. ശ്രീജിത്ത് ​ഗുരുവായൂരാണ് മേക്കപ്പ്. ഷെബീർ മലവട്ടത്താണ് പ്രൊ‍ഡക്ഷൻ കൺട്രോളർ. ചീഫ് സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, പി.ആർ.ഒ.- മഞ്ജു ​ഗോപിനാഥ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Nadanna Sambhavam | അതൊരു 'നടന്ന സംഭവം' തന്നെ; വ്യത്യസ്ത മോഷൻ പോസ്റ്ററുമായി ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് ചിത്രം
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement