Salaar | സലാർ ഇക്കൊല്ലം തന്നെ വരും; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഇതാ പിടിച്ചോ

Last Updated:

കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു

സലാർ
സലാർ
പ്രഭാസിനെ (Prabhas) നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ (Salaar) സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും എന്ന് പറഞ്ഞെങ്കിലും തിയതി അൽപ്പമൊന്നു മാറി. ചിത്രം 2023 ഡിസംബർ 22ന് തിയേറ്ററിലെത്തും. ഷാരൂഖ് ഖാൻ ചിത്രം ‘ഡുങ്കി’യുമായി സലാർ തിയേറ്ററിൽ ഏറ്റുമുട്ടും.
കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു.
advertisement
ശ്രുതി ഹാസനാണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ഹോംബാലെ ഫിലിംസിന്റെ കെജിഎഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് സെപ്റ്റംബർ 2 ന് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്., പ്രൊമോഷൻ കൺസൽട്ടൻറ്- വിപിൻ കുമാർ, ഡിജിറ്റൽ പി.ആർ.ഒ.- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
advertisement
Summary: Prabhas, Prithviraj Sukumaran movie Salaar is slated for theatre release on December 22, 2023. The new release has officially been made public on X, formerly Twitter
മലയാളം വാർത്തകൾ/ വാർത്ത/Film/
Salaar | സലാർ ഇക്കൊല്ലം തന്നെ വരും; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഇതാ പിടിച്ചോ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement