advertisement

Jawan | തകർത്ത് വാരി ഡാൻസ് ചെയ്യാൻ ജവാനിലെ 'സിന്ദാ ബന്ദാ'യുമായി ഷാരൂഖ് ഖാൻ

Last Updated:

ബോളിവുഡ് ബാദ്ഷക്കൊപ്പം പ്രിയാമണിയും ചുവടുകൾ തീർക്കുന്നുണ്ട്. ഇടയ്ക്ക് ഷാരൂഖിന്റെ ഡയലോഗുകളും

സിന്ദാ ബന്ദാ
സിന്ദാ ബന്ദാ
കാവാലയുടെ താളത്തിന് ആടിത്തകർത്ത് കാലുകുഴഞ്ഞ ആരാധകർക്ക് ഇനി സ്‌റ്റെപ്പൊന്നു മാറ്റിപ്പിടിക്കാം. തകർത്തുവാരാൻ ഷാരൂഖ് ഖാന്റെ (Shah Rukh Khan) സിന്ദാ ബന്ദാ എത്തിക്കഴിഞ്ഞു. ജവാനിലെ പുതിയ തട്ടുപൊളിപ്പൻ ഗാനത്തിന് ഈണം നൽകിയത് അനിരുദ്ധ് രവിചന്ദർ (Anirudh Ravichandar). അനിരുദ്ധ് തന്നെയാണ് വോക്കൽസും. ബോളിവുഡ് ബാദ്ഷക്കൊപ്പം പ്രിയാമണിയും ചുവടുകൾ തീർക്കുന്നുണ്ട്. ഇടയ്ക്ക് ഷാരൂഖിന്റെ ഡയലോഗുകളുമുണ്ട്.
ഷാരൂഖ് ഖാനും ആറ്റ്ലീയും ആദ്യമായി ഒരുമിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഏറെയാണ്. ഷാരൂഖ് ഖാനും നയൻ‌താരയും ഒപ്പം ഇന്ത്യയിലെ മികച്ച നടീനടന്മാരും ഒരുമിക്കുന്നു എന്നതും ആകാംക്ഷനിറക്കുന്ന മറ്റു ഘടകങ്ങൾ ആണ്.
സെപ്റ്റംബർ 7ന് റെഡ് ചില്ലിസിന്റെ ബാനറിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഗൗരി ഖാൻ ജവാൻ തിയേറ്ററുകളിൽ എത്തിക്കും.
advertisement
പത്താന്റെ ബോക്സ്‌ ഓഫീസ് വിജയം ആവർത്തിക്കാൻ, തീയേറ്ററുകളിലേക്കു ജനസഗാരമൊഴുക്കാൻ വേണ്ടിയുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും ജവാനിൽ അഭിനയിക്കും.
ഷാരൂഖ് ഖാന്റെ അടുത്ത ചിത്രമായ ജവാനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ആരാധകർ. കഴിഞ്ഞ മാസം, ട്വിറ്ററിലെ ചോദ്യോത്തര സെഷനിൽ പ്രോജക്റ്റിനെക്കുറിച്ചുള്ള ചില ആരാധകരുടെ ചോദ്യങ്ങൾക്ക് താരം ഉത്തരം നൽകുകയും പ്രോജക്റ്റിനെക്കുറിച്ചുള്ള രസകരമായ ചില വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Summary: Zinda Banda song from Shah Rukh Khan movie Jawan is all you need to burn the dance floor. The song is an out- and-out Anirudh Ravichandar musical
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Jawan | തകർത്ത് വാരി ഡാൻസ് ചെയ്യാൻ ജവാനിലെ 'സിന്ദാ ബന്ദാ'യുമായി ഷാരൂഖ് ഖാൻ
Next Article
advertisement
ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദിക്കെതിരെ പോക്സോ
ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദിക്കെതിരെ പോക്സോ
  • പുത്തൂരിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

  • പെൺകുട്ടി നിലവിളിച്ച് രക്ഷപ്പെട്ടതോടെ ജ്യോത്സ്യൻ പിൻവാതിലിലൂടെ കടന്നു കളഞ്ഞു, അന്വേഷണം തുടങ്ങി

  • പോക്സോ കേസിൽ പ്രതിയായ മുരാരി തന്ത്രിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്താൻ തീരുമാനിച്ചു

View All
advertisement