സംവിധായകൻ മെക്കാർട്ടിൻ കേന്ദ്രകഥാപാത്രമാവുന്നു; 'പന്തം' ഒരുങ്ങുന്നു
- Published by:user_57
- news18-malayalam
Last Updated:
പുതുമുഖങ്ങളായ വിഷ്ണു മുകുന്ദൻ നായകനായും നീതു മായ നായികയായും ചിത്രത്തിൽ വേഷമിടുന്നു
മാക്ട ചെയർമാനും ചലച്ചിത്ര സംവിധായകനുമായ മെക്കാർട്ടിൻ (Mecartin) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘പന്തം’ വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് പി.ടി.യും, റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി.എസും ചേർന്ന് നിർമ്മിക്കുന്നു.
പുതുമുഖങ്ങളായ വിഷ്ണു മുകുന്ദൻ നായകനായും നീതു മായ നായികയായും ചിത്രത്തിൽ വേഷമിടുന്നു. ഇവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
രചന- അജു അജീഷ്, ഷിനോജ് ഈനിക്കൽ, അഡീഷണൽ സ്ക്രീൻ പ്ലേ – ഗോപിക കെ. ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഉണ്ണി സെലിബ്രേറ്റ്, മ്യൂസിക് & ബി.ജി.എം. – എബിൻ സാഗർ, ഗാനരചന – അനീഷ് കൊല്ലോളി & സുധി മറ്റത്തൂർ, ഛായാഗ്രഹണം – എം.എസ്. ശ്രീധർ, കലാ സംവിധാനം – സുബൈർ പാങ്ങ്, സൗണ്ട് ഡിസൈനർ – റോംലിൻ മലിച്ചേരി, സൗണ്ട് റെക്കോർഡിസ്റ്റ്- റയാൻ മുഹമ്മദ്, റീ-റെക്കോർഡിങ്ങ് മിക്സ് – ഔസേപ്പച്ചൻ വാഴക്കാല, അസോസിയേറ്റ് ഡയറക്ടർ – മുർഷിദ് അസീസ്, മേക്കപ്പ് – ജോഷി ജോസ് & വിജേഷ് കൃഷ്ണൻ, കോസ്റ്റ്യൂം – ശ്രീരാഖി മുരുകാലയം, കാസ്റ്റിംഗ് ഡയറക്ടർ – സൂപ്പർ ഷിബു,
advertisement
ആക്ഷൻ – ആദിൽ തുളുവത്ത്, കൊറിയോഗ്രാഫി – കനലി, സ്പോട്ട് എഡിറ്റർ – വിപിൻ നീൽ, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് – വൈഷ്ണവ് എസ്. ബാബു, വിഷ്ണു വസന്ത, ആദിൽ തുളുവത്ത് & ഉമർ ഷാറൂഖ്, ടൈറ്റിൽ അനിമേഷൻ – വിജിത് കെ. ബാബു, സ്റ്റിൽസ് – യൂനുസ് ഡാക്‌സോ, വി.പി. ഇർഷാദ് & ബിൻഷാദ് ഉമ്മർ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ ഗോകുൽ എ. ഗോപിനാഥൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 06, 2023 7:24 AM IST