"എന്റെ ഫോണിലെ ഞങ്ങളുടെ ആദ്യ സെൽഫിക്ക് ഒരു വയസ്സ് തികയുന്നു. ഞങ്ങൾ ഫോണിൽ ചാറ്റ് ചെയ്യാതെ, നീണ്ട നേരം ഫോണിൽ സംസാരിക്കാതെ, പാർക്കിലോ ബീച്ചിലോ പോവാതെ, തനിച്ചുള്ള നിമിഷങ്ങൾ ആസ്വദിക്കാതെ പ്രണയത്തിലായി. വജ്രം കൽക്കരി പാടത്താണ് കാണുക. ഇന്ന് ഞങ്ങളുടെ സ്നേഹം പോലെ വജ്രം പോലെ ശോഭിക്കുന്നു." ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനിച്ച ശേഷം പേളിയും ശ്രീനിഷും ആദ്യമായി പോസ്റ്റ് ചെയ്ത സെൽഫിക്കിന്ന് ഒരു വർഷം തികയുന്നു. ആ ചിത്രം ഷെയർ ചെയ്ത് പേളി കുറിക്കുന്ന വരികളാണിത്.
ഇന്ന് പേളിയും ശ്രീനിഷും തങ്ങളുടെ പ്രണയത്തിന്റെ അവിസ്മരണീയ മുഹൂർത്തത്തിൽ ആദ്യ വാർഷികം പ്രേക്ഷകർക്കൊപ്പം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്. തന്റെ പ്രണയിനിയെ കണ്ടെത്താൻ ലഭിച്ച അവസരത്തെ പറ്റിയാണ് ശ്രീനിഷ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ചിത്രം സഹിതം കുറിക്കുന്നത്.
റിയാലിറ്റി ഷോയിൽ പരിചയപ്പെട്ട ഇരുവരും 2019 മെയ് 5ന് ക്രിസ്തീയ രീതി പ്രകാരമുള്ള ചടങ്ങുകളോട് കൂടി വിവാഹം നടത്തി. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു വിവാഹം. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.