പേളി പാടുമോ എന്ന് ചോദിച്ചാൽ പാടും. പേളിയും ശ്രീനിഷും ചേർന്നുള്ള പേളിഷ് വെബ്‌സീരീസിൽ ഗാനമാലപിച്ചതു പേളിയാണ്. എങ്കിൽ ശ്രീനിഷ് പാടുമോ? പൊതുവിടത്തിൽ അത് പ്രദർശിപ്പിക്കാറില്ലാത്തത് കൊണ്ട് പലർക്കും അറിയില്ല. എന്നാൽ പേളി-ശ്രീനിഷ് ദമ്പതികൾ വളരെ ഭംഗിയായി ഒരു ഗാനത്തിന് അഭിനയിക്കും. താര ദമ്പതികൾ ചെയ്ത ഡബ്മാഷ് വീഡിയോ ഇതാ ഇവരുടെ ഇൻസ്റ്റാഗ്രാം പേജുകളിൽ വന്നിരിക്കുന്നു.
തമിഴ് ഗാനത്തിന് മനോഹരമായി ചുണ്ടു ചലിപ്പിച്ചു പാടുകയും അഭിനയിക്കുകയുമാണ് പേളിയും ശ്രീനിഷും. രണ്ടുപേരും മനോഹരമായി തന്നെ അഭിനയിച്ചിരിക്കുന്നു.
റിയാലിറ്റി ഷോയിൽ പരിചയപ്പെട്ട ഇരുവരും 2019 മെയ് 5ന് ക്രിസ്തീയ രീതി പ്രകാരമുള്ള ചടങ്ങുകളോട് കൂടി വിവാഹം കഴിച്ചു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു വിവാഹം. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.