വെജിറ്റബിൾ ഉപ്പുമാവ് ഉണ്ടാക്കി പേളി; നല്ലൊരു കുക്ക് കൂടിയാണ് കേട്ടോ

Last Updated:

Pearle Maaney preparing vegetable upma in a new Instagram video | പാകം ചെയ്യൽ ആരംഭിച്ച ശേഷമാണ് പേളിക്ക് അക്കാര്യം മനസ്സിലായത്...

പേളി മാണി ബിസി ആണ്. ഉപ്പുമാവ് ഉണ്ടാക്കുന്ന തിരക്കിലാണ് താരം. കാരറ്റും, ബീൻസും, പച്ചമുളകും ഒക്കെ ഭംഗിയായി കൊത്തിയരിഞ്ഞ് കുറച്ചു കൂടുതൽ ആളുകൾക്ക് കഴിക്കാൻ പാകത്തിലാണ് പേളിയുടെ റെസിപ്പി.
എന്നാൽ പാകം ചെയ്യൽ ആരംഭിച്ച ശേഷമാണ് പേളിക്ക് അക്കാര്യം മനസ്സിലായത്. അമ്മയുടെ സഹായം കൂടി ഉണ്ടെങ്കിലേ കാര്യം നടക്കൂ. ഉടൻ തന്നെ ഫോൺ എടുത്ത് അമ്മക്ക് ഒരു കോൾ. പറഞ്ഞു കൊടുത്ത വിധം അനുസരിച്ചു ഭംഗിയായി പേളി ഉപ്പുമാവുണ്ടാക്കി എടുത്തു. പേളിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ഈ കഥയും വിഡിയോകളും ഒക്കെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ശ്രീനിഷ് അരവിന്ദുമായുള്ള വിവാഹ ശേഷം പേളി ആദ്യമായി വേഷമിടുന്നത് ഒരു ബോളിവുഡ് ചിത്രത്തിലാണ്. അനുരാഗ് ബസു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലാണ് അരങ്ങേറ്റം. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ തുടങ്ങിയവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്.
advertisement
ലൈഫ് ഇൻ എ മെട്രോ, ഗ്യാങ്സ്റ്റർ, ബർഫി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അനുരാഗ് ബസു. ഡാർക്ക് കോമഡി ആയിട്ടാവും ചിത്രം പുറത്തു വരിക. മലയാളത്തിൽ 'ഹു' ആണ് പേളി ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം.
മലയാളം വാർത്തകൾ/ വാർത്ത/Film/
വെജിറ്റബിൾ ഉപ്പുമാവ് ഉണ്ടാക്കി പേളി; നല്ലൊരു കുക്ക് കൂടിയാണ് കേട്ടോ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement