Nadikalil Sundari Yamuna | ധ്യാന്‍ ശ്രീനിവാസന്റെ 'നദികളിൽ സുന്ദരി യമുന' തിയേറ്ററിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Last Updated:

ധ്യാന്‍ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

നദികളിൽ സുന്ദരി യമുന
നദികളിൽ സുന്ദരി യമുന
ധ്യാന്‍ ശ്രീനിവാസൻ (Dhyan Sreenivasan), അജു വർഗ്ഗീസ് (Aju Varghese) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നദികളില്‍ സുന്ദരി യമുന’ സെപ്‌റ്റംബർ 15ന് തിയേറ്ററുകളിലെത്തും. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര, ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ തുടങ്ങിയവരും അഭിനയിക്കുന്നു.
ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം പകരുന്നു.
എഡിറ്റർ- ഷമീർ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍, കല- അജയൻ മങ്ങാട്, മേക്കപ്പ് – ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ – സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ – പ്രിജിന്‍ ജെസി, പ്രോജക്‌ട് ഡിസെെന്‍ – അനിമാഷ്, വിജേഷ് വിശ്വം; ഫിനാന്‍സ് കണ്‍ട്രോളര്‍ – അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ – മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി,പരസ്യകല- യെല്ലോടൂത്ത്, പി.ആർ.ഒ.- എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.
advertisement
Summary: Release date for Dhyan Sreenivasan Aju Varghese movie Nadikalil Sundari Yamuna is in September
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Nadikalil Sundari Yamuna | ധ്യാന്‍ ശ്രീനിവാസന്റെ 'നദികളിൽ സുന്ദരി യമുന' തിയേറ്ററിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement