Jawan | ഇന്നേക്ക് കൃത്യം ഒരു മാസം കൂടി; ജവാൻ കൗണ്ട്ഡൗൺ ആരംഭിച്ച് ഷാരൂഖ് ഖാൻ

Last Updated:

ഈ വർഷത്തെ യൂട്യൂബ് റെക്കോർഡ് ഹിറ്റ്‌ നൽകിയ ഗാനമാണ് ജവാനിലെ സിന്ദാ ബന്ത

ജവാൻ
ജവാൻ
ഇനി ഒരുമാസം കൂടി കഴിഞ്ഞാൽ ഷാരൂഖ് ഖാൻ (Shah Rukh Khan) ചിത്രം ‘ജവാൻ'(Jawan) റിലീസ് ചെയ്യും. കൗണ്ട്ഡൗണിന് തുടക്കമിട്ട് ഷാരൂഖ് ഖാൻ പുതിയ ലുക്ക്‌ ട്വിറ്ററിൽ പങ്കുവെച്ചു. ഇതിനോടകം റിലീസ് ചെയ്ത പ്രിവ്യൂവും, അനിരുധിന്റെ സംഗീതത്തിലുള്ള ഗാനവും എല്ലാം ഹിറ്റ്‌ ആണ്. ഈ വർഷത്തെ യൂട്യൂബ് റെക്കോർഡ് ഹിറ്റ്‌ നൽകിയ ഗാനമാണ് ജവാനിലെ സിന്ദാ ബന്ത.
ആക്ഷൻ ത്രില്ലർ ജവാൻ ഷാരൂഖ് ഖാനും ആറ്റ്ലിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഏറെയാണ്. ഷാരൂഖ്ഖാനും നയൻതാരായ്ക്കും ഒപ്പം ഇന്ത്യയിലെ മികച്ച നടീനടന്മാർ ഒരുമിക്കുന്നു എന്നതും ആകാംഷനിറക്കുന്ന മറ്റു ഘടകങ്ങൾ ആണ്.
സെപ്റ്റംബർ 7ന് റെഡ് ചില്ലീസിന്റെ ബാനറിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഗൗരിഖാൻ ജവാൻ തിയേറ്ററിൽ എത്തിക്കും.
advertisement
പത്താന്റെ ബോക്സ്‌ ഓഫീസ് വിജയം ആവർത്തിക്കാൻ, തീയേറ്ററുകളിലേക്കു ജനസഗാരമൊഴുക്കാൻ വേണ്ടിയുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
advertisement
സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും ജവാനിൽ അഭിനയിക്കും.
ഷാരൂഖ് ഖാന്റെ അടുത്ത ചിത്രമായ ജവാനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ആരാധകർ.
Summary: Shah Rukh Khan released the countdown video of the movie Jawan. The film is slated for wide release on September 7. The movie also features actors Nayanthara, Vijay Sethupathi and Priya Mani. The recently released song ‘Zinda Banda’ was a foot-tapping number from the song. The movie marks the first ever association of Shah Rukh Khan and Atlee
മലയാളം വാർത്തകൾ/ വാർത്ത/Film/
Jawan | ഇന്നേക്ക് കൃത്യം ഒരു മാസം കൂടി; ജവാൻ കൗണ്ട്ഡൗൺ ആരംഭിച്ച് ഷാരൂഖ് ഖാൻ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement