Resul Pookutty | റസൂൽ പൂക്കുട്ടി സംവിധായകനാവുന്നു; 'ഒറ്റ' ഏപ്രിലിൽ ചിത്രീകരണമാരംഭിക്കും

Last Updated:

Resul Pookutty turns director with Otta | മലയാളത്തിലാണ് റസൂൽ തന്റെ ആദ്യ സംവിധാന സംരംഭം 'ഒറ്റ' ഒരുക്കുന്നത്

ലോക സിനിമയിലെ മലയാളി വിസ്മയമായ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി (Resul Pookutty) സംവിധായകനാവുന്നു. മലയാളത്തിലാണ് റസൂൽ തന്റെ ആദ്യ സംവിധാന സംരംഭം 'ഒറ്റ' ഒരുക്കുന്നത്. മുംബൈയിലെ 'സമറ്റോൾ' എന്ന സാമൂഹ്യ സേവന സംഘടനയുടെ സ്ഥാപകനും, പാലക്കാട് സ്വദേശിയുമായ എസ്. ഹരിഹരന്റെ ചിൽഡ്രൺ റീ യുണൈറ്റഡ് എൽ.എൽ.പി.യും, റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും സംയുക്തമായാണ് നിർമ്മാണം.
സ്വന്തം ജീവിതാനുഭവങ്ങളെ 'റൺ എവേ ചിൽഡ്രൻ 'എന്ന പുസ്തകത്തിലേക്ക് പകർത്തിയെഴുതി ദേശീയ ശ്രദ്ധ നേടിയ, ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായ എസ്. ഹരിഹരന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഫിന്നിഷ് സംഗീതജ്ഞൻ ട്യോമസ് കണ്ടേലിലെൻ ഉൾപ്പെടെ അരങ്ങിലും, അണിയറയിലും അന്തർദ്ദേശീയ പ്രതിഭകളെയാണ് റസൂൽ പൂക്കുട്ടി തന്റെ ആദ്യ സംവിധാനസംരംഭത്തിൽ അണിനിരത്തുന്നത്.
ആസിഫ് അലി, അർജുൻ അശോകൻ, സത്യരാജ്, ശോഭന, രോഹിണി, ഇന്ദ്രൻസ്, ആദിൽ ഹുസൈൻ, ദിവ്യ ദത്ത, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 25 ന് ആരംഭിക്കും. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണമൊരുക്കുന്നു.
advertisement
മലയാളത്തിലെ മുൻകാല നായിക ജലജയുടെ മകൾ ദേവി നായരോടൊപ്പം , റസൂൽ പുക്കുട്ടിയുടെ സഹോദരൻ ബൈജു പൂക്കുട്ടിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്യാമറ: അരുൺ വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ബാബു, എഡിറ്റിംഗ്: സിയാൻ ശ്രീകാന്ത്. പ്രൊഡക്ഷൻ കൺട്രോളർ- ആരോമ മോഹൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
Also read: സോളമനും കുടുംബവും; പത്താം വളവിന്റെ പുതിയ പോസ്റ്റർ എത്തി, ചിത്രം മെയ് റിലീസ്
സുരാജ് വെഞ്ഞാറമൂടും (Suraj Venjaramoodu) ഇന്ദ്രജിത്ത് സുകുമാരനും (Indrajith Sukumaran) ഒന്നിക്കുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമായ പത്താം വളവിന്റെ (Pathaam Valavu) ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്. സുരാജ് വെഞ്ഞാറമ്മൂടും അതിഥി രവിയും ഒപ്പം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ബാലതാരം കിയാര കണ്മണിയും ഒന്നിച്ചു നിൽക്കുന്ന ഒരു സന്തുഷ്ട കുടുംബ ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്. 'സോളമന്റെ സ്വർഗം' എന്ന തലക്കെട്ട് കുടുംബത്തെ കുറിച്ചെന്ന് ഇതിലൂടെ പ്രേക്ഷകർക്ക് വ്യക്തമാകുന്ന ഒരു മനോഹര ചിത്രമാണ് പോസ്റ്ററിൽ.
advertisement
എം. പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രം മെയ് 13 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ച ട്രെയ്‌ലറിലെ ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറംമൂട് എന്നിവരുടെ പ്രകടനം സിനിമാപ്രേമികൾക്കിടയിൽ ചര്‍ച്ചയായിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം അജ്മല്‍ അമീര്‍ മലയാളത്തിലേക്ക് എത്തുന്ന സിനിമയാണ് 'പത്താം വളവ്'. ചിത്രത്തിലെ ഏലമല കാടിനുള്ളിൽ... എന്ന ഗാനം ശ്രദ്ധ നേടികഴിഞ്ഞു. വിനായക് ശശികുമാർ രചിച്ച് ഹരിചരൺ പാടിയ ഗാനത്തിന് സംഗീതം നൽകിയത് രഞ്ജിൻ രാജാണ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Resul Pookutty | റസൂൽ പൂക്കുട്ടി സംവിധായകനാവുന്നു; 'ഒറ്റ' ഏപ്രിലിൽ ചിത്രീകരണമാരംഭിക്കും
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement