നമ്മൾ ഒരുമിച്ചുള്ള ആദ്യ ജന്മദിനം; പേളിക്ക് ആശംസകളുമായി ശ്രീനിഷ് അരവിന്ദ്
Last Updated:
Srinish Aravind wishes Pearle Maaney a happy birthday | പേളിയും ശ്രീനിഷും വിവാഹിതരായതിന് ശേഷമുള്ള പേളിയുടെ ആദ്യ ജന്മദിനമാണിത്
"ഹാപ്പി ബർത്ത്ഡേ മൈ ഡിയർ ചുരളമ്മേ. നമ്മൾ ഒരുമിച്ച് ആഘോഷിക്കുന്ന നിന്റെ ആദ്യ ജന്മദിനം. ഇത് പോലെ എപ്പോഴും ചിരിച്ചും കുറുമ്പ് കാണിച്ചും ജീവിത കാലം മുഴുവനും ഉണ്ടാവണം. നീ എന്റെ ജീവിതത്തിൽ ഉണ്ടായതൊരു ഭാഗ്യമായി കരുതുന്നു," പ്രിയ പത്നി പേളിയുടെ ജന്മദിനത്തിൽ ശ്രീനിഷ് കുറിക്കുന്ന വാക്കുകൾ ആണിത്. പേളിയും ശ്രീനിഷും വിവാഹിതരായതിന് ശേഷമുള്ള പേളിയുടെ ആദ്യ ജന്മദിനമാണിത്. ഒപ്പം ശ്രീനിഷ് നൽകുന്ന ഒരു സമ്മാനം കൂടിയുണ്ട്. കുറുമ്പുകാരിയായ പേളിയുടെ കുസൃതികളും പൊട്ടിച്ചിരികളും നിറഞ്ഞ ഒരു ബർത്ത്ഡേ വീഡിയോ.
advertisement
മെയ് 5ന് ആയിരുന്നു ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. പിന്നെ മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു.
വിവാഹ ശേഷം നാട്ടിൻപുറത്തെ നാടൻ പെണ്ണായി മാറിയ പേളിയുടെ ദിനചര്യകൾ രസകരമായ ഇൻസ്റ്റാഗ്രാം സ്റ്റോറി വിഡിയോകളാക്കി ശ്രീനിഷ് അരവിന്ദ് പോസ്റ്റ് ചെയ്തിരുന്നു. നാട്ടിലെ തോട്ടത്തിൽ പണിയെടുത്തും, അവിടുത്തെ കുട്ടികളുമൊത്ത് കളിച്ചും, വീടിനുള്ളിൽ കാരംസ് കളിയിൽ കൂടിയും, നാട്ടിലെ അമ്പലത്തിൽ കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുത്തും പാലക്കാടൻ നാട്ടിൻ പുറത്തെ ജീവിതം മതിയാവോളം ആസ്വദിക്കുന്ന പേളിയെ ആണ് ആ വീഡിയോകളിൽ കണ്ടത്. ശേഷം ഇവരുടെ ഹണിമൂൺ ട്രിപ്പ് ചിത്രങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2019 11:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നമ്മൾ ഒരുമിച്ചുള്ള ആദ്യ ജന്മദിനം; പേളിക്ക് ആശംസകളുമായി ശ്രീനിഷ് അരവിന്ദ്