നടൻ വിജയ്‌യുടെയും (Actor Vijay) സംവിധായകൻ ലോകേഷ് കനകരാജിന്റെയും (Lokesh Kanagaraj) ഹിറ്റ് മാസ്റ്റർ കോംബോ, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ തകർപ്പൻ സംഗീതം. ദളപതി 67നായി തമിഴ് സിനിമയിലെ ‘മാരക കോംബോ’ വീണ്ടും.
7 സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡി.ഒ.പി.- മനോജ് പരമഹംസ, എഡിറ്റർ- ഫിലോമിൻ രാജ്, കൊറിയോഗ്രാഫർ- ദിനേശ്, സ്റ്റണ്ട് മാസ്റ്റർ- അൻബറിവ്, എന്നിവരാണ് മറ്റ് സാങ്കേതിക വിദഗ്ധർ. മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും.
രത്‌നകുമാർ, ദീരജ് വൈദ്യ എന്നിവർക്കൊപ്പമാണ് ലോകേഷ് കനകരാജ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ശേഷിക്കുന്ന അഭിനേതാക്കളുടെ വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, ചിത്രത്തിലെ പ്രധാന വേഷങ്ങൾക്കായി നിർമ്മാതാക്കൾ പൃഥ്വിരാജ്, സഞ്ജയ് ദത്ത്, തൃഷ എന്നിവരെ തിരഞ്ഞെടുത്തു എന്ന് സൂചനയുള്ളതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്സ്’ റിപ്പോർട്ട് ചെയ്യുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 2ന് ആരംഭിച്ചു, ഈ വർഷം അവസാനം ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംവിധായകൻ ലോകേഷ് സിനിമയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു. കൈതിയും വിക്രമും അടങ്ങുന്ന ലോകി സിനിമാറ്റിക് യുണിവേഴ്‌സിന്റെ ഭാഗമാണ് ദളപതി 67 എന്ന ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. വിജയ്‌യുടെയും ലോകേഷിന്റെയും മുൻ ചിത്രമായ ‘മാസ്റ്റർ’ ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു. കോവിഡിന് ശേഷമുള്ള തമിഴ് സിനിമയിലെ ഏറ്റവും വലിയ തിയേറ്റർ റിലീസുകളിൽ ഒന്നായിരുന്നു ഇത്.
ഫെബ്രുവരി 1, 2, 3 തീയതികളിൽ ദളപതി 67 നെക്കുറിച്ചുള്ള പ്രധാന അപ്‌ഡേറ്റുകൾ നിർമ്മാതാക്കൾ പുറത്തുവിടുമെന്ന് ലോകേഷ് നേരത്തെ പറഞ്ഞിരുന്നു. പറഞ്ഞ തീയതികളിലൊന്നിൽ ടീസർ റിലീസ് ചെയ്യുമെന്നാണ് സൂചന.
Summary: Thalapathy 67 movie has actor Thalapathy Vijay and Lokesh Kanagaraj join hands with a more ‘deadly combo’ in the offing