Hunt trailer | ദുരൂഹത നിറഞ്ഞ ഹോസ്റ്റലും ആത്മാവും; ഭാവനയുടെ 'ഹണ്ട്' ട്രെയ്‌ലർ

Last Updated:

ക്യാംപസിലെ പി.ജി. റസിഡൻ്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിൻ്റെ ചുരുളഴിയുന്നതിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം

ഹണ്ട്
ഹണ്ട്
ഭാവന നായികയാവുന്ന ഷാജി കൈലാസ് ചിത്രം ‘ഹണ്ട്’ ട്രെയ്‌ലർ (Hunt trailer) പുറത്തിറങ്ങി. ഒരു ഹോസ്റ്റലും അതിനെച്ചുറ്റിപ്പറ്റി നടക്കുന്ന ദുരൂഹമായ ചില സംഭവ വികാസങ്ങളുമാണ് ട്രെയ്‌ലറിന്റെ ഉള്ളടക്കം.
ക്യാംപസിലെ പി.ജി. റസിഡൻ്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിൻ്റെ ചുരുളഴിയുന്നതിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം. തുടക്കം മുതൽ അവസാനം വരേയും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ‘ഹണ്ട്’ അവതരിപ്പിക്കുന്നത്.
അതിഥി രവി, അജ്മൽ അമീർ, രാഹുൽ മാധവ്, ബിജു പപ്പൻ, നന്ദു, രഞ്ജി പണിക്കർ, വിജയകുമാർ, കോട്ടയം നസീർ, ദിവ്യാ നായർ, സുധി പാലക്കാട്, സോനു, എന്നിവരും പ്രധാന അഭിനേതാക്കളാണ്. നിഖിൽ ആനന്ദിൻ്റേതാണ് തിരക്കഥ.
advertisement
ഭാവനയാണ് ഡോ. കീർത്തിയെ അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ്. അതിഥി രവിയുടെ ഡോ.സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.
ഗാനങ്ങൾ – സന്തോഷ് വർമ്മ, ഹരിനാരായണൻ; സംഗീതം – കൈലാസ് മേനോൻ, ഛായാഗ്രഹണം – ജാക്സൺ ജോൺസൺ, എഡിറ്റിംഗ്‌ – അജാസ് മുഹമ്മദ്, കലാസംവിധാനം – ബോബൻ, മേക്കപ്പ് – പി.വി. ശങ്കർ, കോസ്റ്റിയൂം ഡിസൈൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി; പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ., പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ഹരി തിരുമല.
advertisement
ജയലക്ഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉർവശി തീയേറ്റേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
Summary: Trailer for the movie Hunt starring Bhavana directed by Shaji Kailas
മലയാളം വാർത്തകൾ/ വാർത്ത/Film/
Hunt trailer | ദുരൂഹത നിറഞ്ഞ ഹോസ്റ്റലും ആത്മാവും; ഭാവനയുടെ 'ഹണ്ട്' ട്രെയ്‌ലർ
Next Article
advertisement
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
  • ഡോ. ഷഹീൻ ഷാഹിദ് രണ്ടുവർഷത്തിലേറെയായി സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ശ്രീനഗറിൽ വെളിപ്പെടുത്തി.

  • ഡോ. ഉമർ ഉൻ നബി, ഡോ. മുസമ്മിൽ അഹമ്മദ്, ഡോ. അദീർ മജീദ് റാത്തർ എന്നിവരും ഫരീദാബാദ് മൊഡ്യൂളിൽ.

  • അമോണിയം നൈട്രേറ്റ് പോലുള്ള സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

View All
advertisement