വിനയ് ഫോര്‍ട്ട് ഹീറോ ഡാ; പുതിയ ചിത്രം 'വാതിൽ' റിലീസ് തിയതി പ്രഖ്യാപിച്ചു

Last Updated:

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്‍' ആഗസ്റ്റ് 31ന്

വാതിൽ
വാതിൽ
വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍’ ആഗസ്റ്റ് 31ന് സിനി ലൈൻ എന്റർടൈൻമെന്റ് തിയെറ്ററുകളിലെത്തിക്കുന്നു. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ. ബെെജു, അഞ്ജലി നായര്‍,സ്മിനു തുടങ്ങിയവരും അഭിനയിക്കുന്നു.
ഷംനാദ് ഷബീര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വഹിക്കുന്നു. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- ജോണ്‍കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- അനൂപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ- റഷീദ് മസ്താൻ; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി കാവനാട്ട്, കല- സാബു റാം, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, പി.ആർ.ഒ.-എ.എസ്. ദിനേശ്.
advertisement
Summary: Malayalam movie Vaathil starring Vinay Forrt in the lead role along with Anu Sithara is getting released on August 31, 2023. The movie is a family entertainer with several moments one can thoroughly enjoy. Sarju Ramakanth is directing the film
മലയാളം വാർത്തകൾ/ വാർത്ത/Film/
വിനയ് ഫോര്‍ട്ട് ഹീറോ ഡാ; പുതിയ ചിത്രം 'വാതിൽ' റിലീസ് തിയതി പ്രഖ്യാപിച്ചു
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement