കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സി.ബി.ഐയോട് വിനയന്‍
Last Updated:
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സി.ബി.ഐ സംഘത്തോട് സംവിധായകന്‍ വിനയന്‍.
കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിനാണ് വിനയന്‍ മൊഴി നല്‍കിയത്.
മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമ പുറത്തിറക്കിയിരുന്നു. ഈ സിനിമയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരത്ത് വച്ച് അന്വേഷണസംഘം വിനയന്റെ മൊഴി രേഖപ്പെടുത്തിയത്. അതേസമയം സിനിമയിലെ രംഗങ്ങള്‍ ഭാവനയാണെന്നും തെളിവുകളൊന്നുമില്ലെന്നും വിനയന്‍ പറഞ്ഞു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2018 5:30 PM IST