കുറഞ്ഞു പോയോ ചേട്ടാ? കയ്യിൽ ‘പച്ചത്തെറി’ പച്ചകുത്തി; നാനി സിനിമയുടെ മലയാളം പതിപ്പിൻ്റെ വക ഇതാ
- Published by:Sarika N
- news18-malayalam
Last Updated:
മലയാളം ടീസറിലെ ഒരു രംഗത്തിൽ നാനിയുടെ കൈയ്യിൽ അസഭ്യവാക്ക് പച്ചകുത്തിയിരിക്കുന്നതായി കാണിക്കുന്നുണ്ട്
തെന്നിന്ത്യൻ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ദി പാരഡൈസ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലിഷ്, സ്പാനിഷ്, ബംഗാളി ഭാഷകളിലായാണ് ടീസർ പുറത്തിറങ്ങിയത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ മലയാളം ടീസറിന്റെ ഒരു രംഗം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ടീസറിലെ ഒരു രംഗത്തിൽ നാനിയുടെ പച്ചകുത്തിയ കൈ കാണിക്കുന്നുണ്ട്. കടുത്ത അസഭ്യമാണ് കയ്യിൽ പച്ചകുത്തിയിരിക്കുന്നത്. തെലുങ്ക് ഡയലോഗ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ സംഭവിച്ച പിഴവാണിത്. ഇതോടെ വലിയ ട്രോളുകളും വിമർശനങ്ങളുമാണ് മലയാളം ടീസറിനു ലഭിക്കുന്നത്.
ചരിത്രത്തിൽ തിരസ്‌കരിക്കപ്പെട്ട ഒരു കൂട്ടം ആളുകളെ ഒരുമിപ്പിക്കുന്ന നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് വേണ്ടി വലിയ ശാരീരിക പരിവർത്തനത്തിന് വിധേയനായ നാനിയുടെ, ശക്തമായ ലുക്ക് ടീസറിന്റെ ഹൈലൈറ്റ് ആണ്.അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ജെഴ്സി, ഗ്യാങ്‌ലീഡർ എന്നീ സിനിമകൾക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നസുധാകർ ചെറുകുരിയാണ് നിർമാണം. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'ദ് പാരഡൈസ്' ഒരുങ്ങുന്നത്. ജി.കെ. വിഷ്ണുവാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീൻ നൂലി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 04, 2025 8:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കുറഞ്ഞു പോയോ ചേട്ടാ? കയ്യിൽ ‘പച്ചത്തെറി’ പച്ചകുത്തി; നാനി സിനിമയുടെ മലയാളം പതിപ്പിൻ്റെ വക ഇതാ










