News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 21, 2020, 3:30 PM IST
bharti singh
മുംബൈ: ഹാസ്യതാരം ഭാര്‍തി സിംഗിന്റെ മുംബൈയിലുള്ള വസതിയില്‍
നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്.
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പരിശോധന. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ള ഒരാൾ അറസ്റ്റിലായിരുന്നു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭാർതി സിംഗിന്റെ വീട്ടിൽ ശനിയാഴ്ച
പരിശോധന നടത്തിയത്.
ഭാര്‍തിയും ഭര്‍ത്താവ് ഹാര്‍ഷ് ലിംബാച്ചിയായും മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. മുംബൈ അന്ധേരിയിലുള്ള ഭാർതിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. അതേസമയം ബോളിവുഡ് താരം അർജുൻ രാംപാലിനെ ചോദ്യം ചെയ്ത്തിനു പിന്നാലെയാണ് ഭാർതിയുടെ വീട്ടിൽ പരിശോധന നടത്തിയതെന്നും സൂചനകളുണ്ട്. കഴിഞ്ഞയാഴ്ച ഏഴ് മണിക്കൂറോളമാണ് അർജുൻ രാംപാലിനെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തത്.
അർജുൻ രാംപാലിന്റെ പങ്കാളി ഗബ്രിയേലയെ രണ്ട് തവണ എൻസിബി ചോദ്യം ചെയ്തിരുന്നു. കൂടാതെ സുഹൃത്ത് പൗൾ ബാർടെലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അർജുൻ രാംപാലിന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് രാംപാലിനെയും ഗബ്രിയേലയെയും ചോദ്യം ചെയ്തത്.
ഒക്ടോബറിൽ ഗബ്രിയേലയുടെ സഹോദരനും ആഫ്രിക്കൻ പൗരനുമായ അജിസിലാവോസ് ദിമെത്രിയേദ്സ് മയക്കു മരുന്ന് കേസിൽ അറസ്റ്റിലായിരുന്നു. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് എൻസിബി മയക്കു മരുന്ന് കേസിൽ അന്വേഷണം ആരംഭിച്ചത്.
Published by:
Gowthamy GG
First published:
November 21, 2020, 3:30 PM IST