വിശ്വാസങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്ന യുവതലമുറയുടെ കഥ; 'രണ്ടാം യാമം' പാലക്കാട് ആരംഭിച്ചു

Last Updated:

വിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും മുറുകെ പിടിക്കുന്ന ഒരു നമ്പൂതിരി തറവാടിൻ്റെ അകത്തളങ്ങളിലേക്കാണ് തിരക്കഥ ഇറങ്ങിച്ചെല്ലുന്നത്

രണ്ടാം യാമം
രണ്ടാം യാമം
പാലക്കാട്ടെ കല്ലടിക്കോട് ഗ്രാമത്തിലുള്ള പുരാതനമായ സത്രം ക്ഷേത്രത്തിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന 'രണ്ടാം യാമം' എന്ന ചിത്രത്തിനു തുടക്കം. നിർമ്മാതാവ് ഗോപാലിൻ്റെ മാതാവ് ശാന്തകുമാരി ആദ്യഭദ്രദീപം തെളിയിച്ചു. തുടർന്ന് ജോയ് മാത്യുവും, രേഖയും പങ്കെടുത്ത ആദ്യ രംഗവും ഇവിടെ ചിത്രീകരിച്ചു. ബന്ധുമിത്രാദികൾക്കു പുറമേ ചിത്രത്തിലെ മറ്റഭിനേതാക്കളായ ധ്രുവൻ, ഗൗതം കൃഷ്ണ, നന്ദു, സംവിധായകൻ രാജസേനൻ, സ്വാസിക തുടങ്ങിയവരും സംഗീത സംവിധായകൻ മോഹൻ സിതാരയും സന്നിഹിതരായിരുന്നു.
ഗൗരി ശങ്കരം, ബനാറസ്, കുക്കിലിയാർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ പുഷ്പരാജ് ഇക്കുറി അതിശക്തമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്രാവിഷ്ക്കാരം നടത്തുന്നത്. തികഞ്ഞ ഒരു കുടുംബകഥ. വിശ്വാസങ്ങളിലും, പാരമ്പര്യങ്ങളിലും മുറുകെ പിടിക്കുന്ന ഒരു നമ്പൂതിരി തറവാടിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.
നാട്ടിലെ പ്രബലമായ ദ്വാരകാ കുടുംബത്തിലാണ് പ്രധാനമായും കഥ നടക്കുന്നത്. ഉണ്ണികൃഷ്ണൻ നമ്പൂതിരി, സാവിത്രി ദമ്പതികളുടെ ഇരട്ട മക്കളായ യദു, യതി എന്നിവരെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ കഥാപുരോഗതി.
ഒരാൾ തറവാടിനെ അതേപോലെ പിന്തുടരുന്നവൻ, വിശ്വാസങ്ങളിലും, പാരമ്പര്യങ്ങളിലുമൊക്ക വലിയ നിഷ്ക്കർഷ പുലർത്തുന്നവൻ, മറ്റൊരാളാകട്ടെ ഇതിൻ്റെയെല്ലാം നേർവിപരീത സ്വഭാവക്കാരനായ പുരോഗമന ചിന്താഗതിക്കാരൻ. സമൂഹത്തിൻ്റെ നന്മയാണ് പ്രധാനമായും അയാൾ കണ്ടത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരൻ. ഒരു കൂരക്കുള്ളിൽ ഒരേരക്തം സിരകളിൽ ഒഴുകുന്നവർ. അങ്ങനെയുള്ള രണ്ടു പേരുടെ വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ മൂലം ദ്വാരക തറവാട്ടിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.
advertisement
ബന്ധങ്ങളുടെ കെട്ടുറപ്പും, വൈകാരിക മുഹൂർത്തങ്ങളും, ആർദ്രതയും, പ്രണയവും ഒക്കെ സംഗമിക്കുന്ന ഒരു ക്ലീൻ ഫാമിലിഎന്റർടൈനർ ആയിരിക്കും ഈ ചിത്രം. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ്‌ ഇരട്ടകളായ യദു, യതി എന്നിവരെ അവതരിപ്പിക്കുന്നത്.
ഉണ്ണികൃഷ്ണൻ നമ്പൂതിരി, സാവിത്രി എന്നിവരെ ജോയ് മാത്യു രേഖ എന്നിവരവതരിപ്പിക്കുന്നു. സ്വാസികയാണ് നായിക. സംവിധായകൻ രാജസേനൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നന്ദു, സുധീർ കരമന, ഷാജു ശ്രീധർ, രമ്യാ സുരേഷ്, ജഗദീഷ് പ്രസാദ്, ദിവ്യശീ, ഹിമാശങ്കരി, അംബികാ മോഹൻ, രശ്മി സജയൻ, പാലം പ്രസാദ്, കല്ലയം കൃഷ്ണദാസ്, എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
advertisement
ആർ. ഗോപാലൻ്റേതാണു തിരക്കഥ. ക്രിയേറ്റീവ് സ്ക്രിപ്റ്റ് കോൺട്രിബ്യൂട്ടർ
-പ്രശാന്ത് വടകര, സംഗീതം - മോഹൻ സിതാര, ഛായാഗ്രഹണം - എൻ. അഴകപ്പൻ ISC, എഡിറ്റിംഗ്- വി.എസ്. വിശാൽ, വിഷ്വൽ എഫക്ട്സ് - സുഭാഷ് നായർ, കലാസംവിധാനം - ത്യാഗു, മേക്കപ്പ് - പട്ടണം റഷീദ് പട്ടണം ഷാ; കോസ്റ്റിയൂം ഡിസൈൻ- ഇന്ദ്രൻസ് ജയൻ, ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടർ - ഷിബു ജി., സഹസംവിധാനം - അനിൽകുമാർ, അർജുൻ, എം.എസ്. കാർത്തിക് കെ.ജെ., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രാജേഷ് മുണ്ടക്കൽ, പ്രൊജക്റ്റ് ഡിസൈൻ - എ.ആർ. കണ്ണൻ, പ്രൊഡക്ഷൻ കൺഡ്രോളർ - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഹരീഷ് കോട്ടവട്ടം.
advertisement
ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ഗോപാൽ ആർ. നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാടും അട്ടപ്പാടിയിലുമായി പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ജയപ്രകാശ് അതളൂർ.
മലയാളം വാർത്തകൾ/ വാർത്ത/Film/
വിശ്വാസങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്ന യുവതലമുറയുടെ കഥ; 'രണ്ടാം യാമം' പാലക്കാട് ആരംഭിച്ചു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement